കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേർക്കുനേർനിന്ന് വെല്ലുവിളിക്കാൻ താൻ മാത്രമേയുളളുവെന്ന് മമതാ ബാനർജി. പശ്ചിമബംഗാളിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലമായ നന്ദിഗ്രാമിലെ വോട്ടെടുപ്പിന് ശേഷമാണ് മമതയുടെ വെല്ലുവിളി. 2024ൽ ലോകസഭാ തെരഞ്ഞെടുപ്പിൽ വാരാണാസിയിൽ മോദിക്കെതിരെ മത്സരിക്കുമെന്നാണ് മമത പറഞ്ഞിരിക്കുന്നത്. മോദിയുടെ പ്രചാരണത്തിൽ മമത ഇനി മറ്റൊരു സീറ്റ് നോക്കുന്നതാണ് നല്ലതെന്ന് മോദി പ്രചാരണ യോഗത്തിൽ പ്രസംഗിച്ചിരുന്നു.
പശ്ചിമബംഗാളിൽ അടിതെറ്റുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് മമതയുടെ ജൽപ്പനമെന്ന് ബി.ജെ.പി ബംഗാൾ ഘടകം പരിസഹിച്ചു. നന്ദിഗ്രാമിൽ ദീദി ഗംഭീര ജയം നേടുമെന്നും മറ്റൊരു സീറ്റ് ദീദിയ്‌ക്ക് ആവശ്യമില്ലെന്നും തൃണമൂൽ പാർട്ടി ട്വീറ്റ് ചെയ്തിരുന്നു. പശ്ചിമബംഗാളിൽ നരേന്ദ്രമോദിയും അമിത്ഷായും പ്രചാരണം തുടങ്ങിയ ശേഷം വലിയ മുന്നേറ്റമാണ് ബി.ജെ.പി ഗ്രാമഗ്രമാന്തരങ്ങളിൽ ഉണ്ടാക്കിയത്.
നിരവധി പ്രമുഖരും സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളുമടക്കം ബി.ജെ.പിയി ലേയ്‌ക്ക് ചേക്കേറിയതും മമതയെ കാര്യമായി ക്ഷീണിപ്പിച്ചിരുന്നു. അവസാനഘട്ട പ്രചാരണങ്ങൾക്ക് ഒരാഴ്ചമുന്നേ തന്നെ ആക്രമിച്ചെന്ന പേരിൽ ആശുപത്രി യിലാവുകയും കാലൊടിഞ്ഞെന്ന പേരിൽ വീൽചെയറിലിരുന്നുമാണ് മമത സഹതാപം നേടാൻ ശ്രമിച്ചത്. ഇതിനിടെ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിൽ അക്രമം നടന്നിട്ടില്ലെന്നത് ബി.ജെ.പി മമതയ്‌ക്കെതിരെ ആയുധമാക്കി.
















Comments