ചെന്നൈ: തമിഴ്‌നാട്ടിൽ എൻഡിഎ സ്ഥാനാർത്ഥിയായ നടി ഖുശ്ബു വോട്ടിംഗ് ദിനത്തിൽ സജീവമായി രംഗത്ത്. തന്റെ ബൂത്തിലും നിയോജകമണ്ഡലത്തിലും രാവിലെ മുതൽ പ്രവർ ത്തകർക്കൊപ്പം യാത്രചെയ്യുന്ന ഖുശ്ബു ഡി.എം.കെ വൻതോതിൽ പണമൊഴുക്കി വോട്ട് തട്ടുന്നുവെന്ന ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. തൗസന്റ് ലൈറ്റ്‌സ് നിയമസഭാ മണ്ഡല ത്തിൽ നിന്നുമാണ് ഖുശ്ബു ഇത്തവണ ജനവിധി തേടുന്നത്. ഡി.എം.കെയുടെ വഴിവിട്ട നീക്ക ത്തിനെതിരെ ഇലക്ഷൻ കമ്മീഷന് പരാതി നൽകിയതായും ഖുശ്ബു പറഞ്ഞു.
ഡി.എം.കെയുടെ പ്രവർത്തകരും നേതാക്കന്മാരും പലയിടത്തും പരസ്യമായാണ് പണം നൽകുന്നത്. നിയമലംഘനത്തിന് ഞങ്ങൾ ദൃക്‌സാക്ഷികളാണ്. ഉദ്യോഗസ്ഥർ പരാതി കേട്ടിട്ടും വേണ്ട നടപടി സ്വീകരിക്കുന്നില്ല. കുതന്ത്രങ്ങളിലൂടെ ജയിക്കാമെന്നാണ് ഡി.എം.കെ കരുതുന്നതെന്നും ഖുശ്ബു പരാതിയായി പറഞ്ഞു.
തന്റെ നിയോജക മണ്ഡലത്തിലെ 220 പേരുടെ പേരുകൾ ഡി.എം.കെ പട്ടികയിൽ നിന്നും നീക്കിയതായും ഖുശ്ബു ആരോപിച്ചു. പ്രചാരണത്തിൽ തന്റെ നിയോജകമണ്ഡലത്തിൽ ജനിക്കുന്ന ഒരോ പെൺകുട്ടിയുടെ അക്കൗണ്ടിലും ഒരു ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് ഖുശ്ബു വാഗ്ദ്ദാനം നൽകിയിരുന്നു.
















Comments