മുംബൈ: മഹാരാഷ്‌ട്രയിൽ കൊറോണ വ്യാപനം രൂക്ഷമായി തുടരുന്നു. ലോക്ഡൗൺ കർശനമായി തുടരുമെന്ന് മഹാരാഷ്‌ട്ര സർക്കാർ. പ്രധാന നഗരകേന്ദ്രങ്ങൾ ലോക്ഡൗണിൽ തിരക്കുകൾ കുറഞ്ഞ നിലയിലാണെന്ന് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മഹാരാഷ്‌ട്രയിലെ വ്യാപനം പിടിച്ചുനിർത്താനായി പുതുക്കിയ മാനദണ്ഡവും സംസ്ഥാന ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചു.
പൊതുസമൂഹം കൂട്ടമായി ഇറങ്ങരുതെന്ന നിർദ്ദേശമാണ് പ്രധാനമായും എടുത്തിരി ക്കുന്നത്.പൊതു ഗതാഗതത്തിൽ യാത്രചെയ്യുന്നവരുടെ എണ്ണവും നിയന്ത്രിക്കാനാണ് നിർദ്ദേശം. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ ആരും വീടിന് പുറത്തിറങ്ങരുതെന്നും നിബന്ധനയിൽ പറയുന്നു.
പൊതുസ്ഥലങ്ങളിൽ പ്രവൃത്തിദിവസം രാവിലെ 7 മുതൽ രാത്രി 8 മണിവരെയാണ് ജനങ്ങൾക്ക് സഞ്ചരിക്കാനാവുക. അഞ്ചുപേരിൽ കൂടിയാൽ നിയമനടപടി സ്വീകരിക്കു മെന്നാണ് പോലീസ് അറിയിച്ചത്. എല്ലാ ബീച്ചുകളും പാർക്കുകളും ഏപ്രിൽ 30വരെ അടച്ചിടാനാണ് നിർദ്ദേശം.മാളുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞു.
ജോലിസ്ഥലങ്ങളിൽ ജീവനക്കാരുടെ എണ്ണം കുറയ്‌ക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം വൈദ്യുതി, പാല്, ജലം, ബാങ്ക് എന്നീ സ്ഥാപനങ്ങൾക്ക് നിയന്ത്രണമില്ല. വിവാഹം പോലുള്ള ചടങ്ങുകളിൽ 50 പേരിൽ കൂടുതൽ അനുവദിക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.
അടച്ചിടാൻ നിർദ്ദേശിച്ചിരിക്കുന്നതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊപ്പം റസ്റ്റോറന്റുകൾ, ബാറുകൾ, സിനിമാശാലകൾ, ജിമ്മുകൾ,മാളുകൾ എന്നിവയും ഉൾപ്പെട്ടതായും പോലീസ് അറിയിച്ചു.
















Comments