പോസ്റ്റൽ വോട്ടുകളിലെ തട്ടിപ്പ്: കെ.സുരേന്ദ്രൻ പരാതി നൽകി; വോട്ടർമാരിൽ നിന്നും ബാലറ്റ് വാങ്ങിയത് സഞ്ചിയിലെന്നും ആക്ഷേപം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോസ്റ്റൽ വോട്ടുകളിലെ തട്ടിപ്പ്: കെ.സുരേന്ദ്രൻ പരാതി നൽകി; വോട്ടർമാരിൽ നിന്നും ബാലറ്റ് വാങ്ങിയത് സഞ്ചിയിലെന്നും ആക്ഷേപം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2021, 11:21 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പോസ്റ്റൽ വോട്ടുകളിൽ വ്യാപകമായ ക്രമക്കേട് നടക്കുന്നതായി ചൂണ്ടിക്കാണിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ സംസ്ഥാന ചീഫ് ഇലക്ട്രറൽ ഓഫീസർ ടിക്കാറാം മീണയ്‌ക്ക് പരാതി നൽകി. ഒരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് പോസ്റ്റൽ വോട്ടുകൾ സമാഹരിച്ചത്. സീൽ ചെയ്ത കവറുകളിലല്ല, സഞ്ചിയിലാണ് പല ബൂത്തുകളിലും വോട്ടർമാരിൽ നിന്നും ബാലറ്റ് വാങ്ങിയതെന്നും പരാതിയിൽ പറയുന്നു.

ഉപയോഗിക്കാത്ത പോസ്റ്റൽ ബാലറ്റുകൾ ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപവും ശക്തമാണെന്ന് സുരേന്ദ്രൻ പരാതിയിൽ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് സ്ഥാനാർത്ഥികൾക്കും രാഷ്‌ട്രീയ പാർട്ടികൾക്കുമുള്ള ആശങ്ക പരിഹരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഒരു മണ്ഡലത്തിൽ എത്ര പോസ്റ്റൽ ബാലറ്റുകൾ പ്രിന്റ് ചെയ്തു? 80 വയസിന് മുകളിലുള്ള എത്ര പേർക്ക് ഓരോ മണ്ഡലത്തിലും പോസ്റ്റൽ ബാലറ്റ് നൽകി? ഇതിൽ എത്ര ബാലറ്റുകൾ വിതരണം ചെയ്തു? എത്ര എണ്ണം ബാലൻസ് ഉണ്ട്? ഓരോ മണ്ഡലത്തിലും എത്ര ദിവ്യാംഗർക്ക് പോസ്റ്റൽ ബാലറ്റ് നൽകി? എത്ര കൊറോണ രോഗികൾക്ക് നൽകി? ബാക്കി വന്നവ എന്തു ചെയ്തു? എന്നീ ചോദ്യങ്ങളാണ് കത്തിലുളളത്.

സമാഹരിച്ച പോസ്റ്റൽ ബാലറ്റുകൾ കൗണ്ടിംഗ് സ്റ്റേഷനുകളിൽ സുരക്ഷിതമായി എത്തുന്നുവെന്ന് കമ്മീഷൻ ഉറപ്പ് വരുത്തണം. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Tags: Kerala 2021
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies