വൈദ്യുതി ബില്ലില്‍ വീണ്ടും പ്രഹരം? 2027 ഏപ്രില്‍ മുതല്‍ നിരക്ക് വര്‍ധനയ്ക്ക് വഴിയൊരുക്കി പുതിയ താരിഫ് നയം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വൈദ്യുതി ബില്ലില്‍ വീണ്ടും പ്രഹരം? 2027 ഏപ്രില്‍ മുതല്‍ നിരക്ക് വര്‍ധനയ്‌ക്ക് വഴിയൊരുക്കി പുതിയ താരിഫ് നയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2026, 01:55 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് 2027 ഏപ്രില്‍ മുതല്‍ വൈദ്യുതി നിരക്ക് വര്‍ധനയ്‌ക്ക് വഴിയൊരുക്കുന്ന പുതിയ താരിഫ് നയം വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ വിജ്ഞാപനം ചെയ്തു. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള നയത്തില്‍ പുതിയ സര്‍ചാര്‍ജ് ഉള്‍പ്പെടെയുള്ള വ്യവസ്ഥകളുമുണ്ട്. ഇന്ധനച്ചെലവും വൈദ്യുതി വാങ്ങുന്നതിനുള്ള അധിക ബാധ്യതകളും ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ വ്യവസ്ഥകള്‍ അനുവദിക്കുന്നതിനാല്‍ വൈദ്യുതി ബില്ലില്‍ വര്‍ധനയുണ്ടാകുമെന്ന ആശങ്ക ഉയരുന്നു.

കെഎസ്ഇബിയുടെ മുന്‍കാല നഷ്ടം ഏകദേശം 5,000 കോടി രൂപയാണെന്നാണ് കണക്ക്. ഈ സാമ്പത്തിക ബാധ്യതയ്‌ക്കു പുറമേ, ഹ്രസ്വകാല കരാറുകളിലൂടെ വൈദ്യുതി വാങ്ങുമ്പോഴുണ്ടാകുന്ന അധിക ചെലവുകളും ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാന്‍ പുതിയ നയം വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ധനച്ചെലവുമായി ബന്ധപ്പെട്ട സര്‍ചാര്‍ജ് നിരക്കില്‍ ഉള്‍പ്പെടുത്തുന്നതും ബില്ലില്‍ അധികഭാരമുണ്ടാക്കാന്‍ സാധ്യതയുണ്ട്.

വൈദ്യുതി ഉപഭോഗത്തിലെ പീക്ക് സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. നിലവില്‍ വൈകിട്ട് ആറു മുതല്‍ രാത്രി പത്തു വരെയായിരുന്ന പീക്ക് സമയം ഇനി രാത്രി 11.30 വരെ നീളും. ഇതോടെ വൈകിട്ട് ആറു മുതല്‍ രാത്രി 11.30 വരെയാകും പുതിയ പീക്ക് സമയം. ഈ സമയത്ത് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ബാധകമായ നിരക്കുകളില്‍ മാറ്റമുണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ നിരക്ക് വര്‍ധനയുടെ കൃത്യമായ തോത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

വൈദ്യുതി നിരക്കിലും സര്‍ചാര്‍ജിലും മാറ്റമുണ്ടായാല്‍ ഗാര്‍ഹിക ഉപഭോക്താക്കളുടെ പ്രതിമാസ ബില്ലില്‍ അധികഭാരമുണ്ടായേക്കും. ജോലി കഴിഞ്ഞ് ആളുകള്‍ വീടുകളിലെത്തുന്ന സമയവും വീട്ടുപകരണങ്ങളുടെ ഉപയോഗം കൂടുന്ന വൈകുന്നേരവും പീക്ക് സമയത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ കുടുംബങ്ങളുടെ വൈദ്യുതി ചെലവിനെ പുതിയ വ്യവസ്ഥകള്‍ ബാധിച്ചേക്കാം. വിലക്കയറ്റത്തിനിടെ വൈദ്യുതി ബില്ലിലും അധികഭാരം ഉണ്ടാകുമെന്ന ആശങ്കയാണ് ഉപഭോക്താക്കള്‍ക്കിടയില്‍ ഉയരുന്നത്. പുതിയ താരിഫ് നയത്തിലെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ വൈദ്യുതി ചെലവില്‍ ഉണ്ടാകുന്ന മാറ്റം ഉപഭോക്താക്കള്‍ക്ക് നിര്‍ണായകമാകും.

Tags: electricity ratesfrom april next yearincrease
Share
Tweet
SendShare

More News from this section

ആലപ്പുഴയിലെ രണ്ടുവയസ്സുകാരന്റെ മരണം; പോഷകാഹാരക്കുറവ് കണ്ടെത്തിയതോടെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു, മൂന്ന് ഉദ്യോഗസ്ഥരോട് വിശദീകരണം തേടി

ട്രെയിനിൽ ഉച്ചത്തിൽ പാട്ടോ സംസാരമോ വേണ്ട; മറ്റു യാത്രക്കാർക്ക് ശല്യമുണ്ടാക്കിയാൽ നടപടി; 1,000 രൂപ പിഴ, ആവർത്തിച്ചാൽ തടവും

‘സുധാകരനെ പുകച്ച് പുറത്താക്കി, എന്നെയും പുറത്താക്കാൻ നീക്കം ? ’; വി.ഡി. സതീശനെതിരെ അടൂർ പ്രകാശ്

കോവളത്ത് 16കാരി പീഡനത്തിനിരയായ കേസ്; അന്തർസംസ്ഥാന റാക്കറ്റെന്ന് സൂചന, സ്പാ ഉടമകൾ അറസ്റ്റിൽ; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

പന്നിയങ്കര എംഡിഎംഎ കേസ്: ലഹരിമരുന്ന് എത്തിച്ച പ്രധാന പ്രതികൾ മുഹമ്മദ് ഫൈസലും സാഹിലയും പിടിയിൽ, ബംഗളൂരുവിൽ അറസ്റ്റിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

Latest News

സിംബാബ്വെയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര; സ്മൃതിയെ മറികടന്ന് ഷഫാലി വര്‍മ്മയുടെ റെക്കോര്‍ഡ്

വൈദ്യുതി ബില്ലില്‍ വീണ്ടും പ്രഹരം? 2027 ഏപ്രില്‍ മുതല്‍ നിരക്ക് വര്‍ധനയ്‌ക്ക് വഴിയൊരുക്കി പുതിയ താരിഫ് നയം

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്, അക്രമികളെ ഉടൻ പിടികൂടാൻ ഫഡ്നാവിസിന്റെ നിർദേശം, ‘ഒരു ഗ്യാങ്ങിനെയും വെറുതെ വിടില്ല’; കർശന നടപടിയെന്ന് ഏകനാഥ് ഷിൻഡെ

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies