പ്രായം ഒന്നിനും ഒരു തടസ്സമല്ല എന്ന് പലരും തെളിയിച്ചിട്ടുണ്ട്. പ്രണയിക്കാനും വിവാഹം കഴിക്കാനും ആരോഗ്യമുള്ള ശരീരത്തെക്കാള്‍ ആരോഗ്യമുള്ള ഒരു മനസ്സാണ് വേണ്ടത് എന്ന് തെളിയിക്കുകയാണ് ഒരു റിട്ടയേര്‍ഡ് അധ്യാപിക. ജീവിത യാത്രയുടെ അവസാന ഘട്ടത്തില്‍ താന്‍ ഒറ്റപ്പെട്ടു പോകാതിരിക്കാന്‍ തനിക്ക് വേണ്ടി ഒരു ജീവിത പങ്കാളിയെ ആവശ്യമാണ് എന്ന് അവര്‍ക്കു തോന്നി അതിനു വേണ്ടി പത്രത്തില്‍ മാട്രിമോണിയല്‍ പരസ്യം നല്‍കിയിരിക്കുകയാണ് മൈസൂരുവിലുളള ഈ റിട്ടയേര്‍ഡ് അധ്യാപിക. അധികം വൈകാതെ തന്നെ അവരെ തേടി ഒരു വിവാഹ അന്വേഷണം എത്തുകയും ചെയ്തു.
എന്‍ജിനീയറായി റിട്ടയേര്‍ഡ് ചെയ്ത അറുപത്തി ഒന്‍പതുകാരനാണ് എഴുപത്തി മൂന്നുകാരിയായ അധ്യാപികയെ വിവാഹം കഴിക്കാന്‍ താല്‍പര്യം ആണെന്ന് കാണിച്ച് മറുപടി നല്‍കിയിരിക്കുന്നത്. ആദ്യ വിവാഹം പരാജയ പെട്ടതോടെ അധികം വൈകാതെ തന്നെ ആ ബന്ധം വേര്‍പിരിയുകയായിരുന്നു. പിന്നീട് മാതാപിതാക്കള്‍ നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ അധ്യാപിക ജീവിതത്തില്‍ ഒറ്റപ്പെട്ടു. പിന്നീട് ജോലിയില്‍ നിന്നും വിരമിക്കുക കൂടി ചെയ്തപ്പോള്‍ ഇവര്‍ ജീവിതത്തില്‍ തീര്‍ത്തും ഒറ്റയ്‌ക്കായി.
ഒറ്റപ്പെട്ട ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കാതെ വന്നതോടെയാണ് കൂടെ ജീവിക്കാന്‍ ഒരു പങ്കാളിയെ ആവശ്യമായി തോന്നിയതും അതിനായി പത്രത്തില്‍ പരസ്യം നല്‍കിയതും. തന്നേക്കാള്‍ ആരോഗ്യമുള്ള ബ്രാഹ്മണനായ ആളായിരിക്കണമെന്ന നിര്‍ബന്ധം മാത്രമാണ് എഴുപത്തി മൂന്നുകാരി ഡിമാന്‍ഡായി പറഞ്ഞത്. സന്തോഷം എന്തെന്ന് അറിയാതെയുള്ള വിവാഹ ബന്ധം വിവാഹ മോചനത്തില്‍ അവസാനിച്ചെങ്കിലും പുതിയ പങ്കാളി തന്നെ മനസിലാക്കുന്ന വ്യക്തിയായിരിക്കുമെന്ന പ്രതീക്ഷയിലാണ് ഈ അമ്മ
Comments