സിനിമതാരം ഊര്‍മിള ഉണ്ണിയുടെ മകളും അഭിനേത്രിയുമായ ഉത്തര ഉണ്ണിയുടെ വിവാഹം ഈ
അടുത്തിടെ ആയിരുന്നു കഴിഞ്ഞത്. വിവാഹത്തിന് ഉത്തര അണിഞ്ഞ ആഭരണങ്ങളും സാരിയും എല്ലാം ഫാഷന്‍ പ്രേമികളുടെ ശ്രദ്ധ കവര്‍ന്നിരുന്നു. ഇപ്പോഴിതാ, തന്റെ വിവാഹ വസ്ത്രങ്ങളും വിവാഹത്തിന് താന്‍ അണിഞ്ഞ ആഭരണങ്ങളും ആരാധകര്‍ക്കായി പരിചയപ്പെടുത്തുകയാണ് ഉത്തര. ആമാടക്കൂട്ടം മാല, നാഗ വംഗി (സര്‍പ്പ വംഗി), നാഗത്തളകള്‍ ,നാഗപ്പടം എന്നിവയായിരുന്നു ഉത്തര വിവാഹത്തിന് അണിഞ്ഞ ആഭരണങ്ങളില്‍ ഏറെ ശ്രദ്ധ കവര്‍ന്നത്. തന്റെ മുത്തശ്ശി വിവാഹത്തിന് അണിഞ്ഞ ആമാടക്കൂട്ടം മാല തലമുറകള്‍ കൈമാറി തന്നിലേക്ക് എത്തിയതാണ് എന്നാണ് ഉത്തര പറയുന്നത്.
നാഗ വംഗിയും, നാഗത്തളയും അമ്മ ഊര്‍മിള ഉണ്ണി പ്രത്യേകം പറഞ്ഞ് പണിയിപ്പിച്ചതാണ് എന്നും നാഗപ്പടം തന്റെ ഭര്‍ത്താവിന്റെ അമ്മയുടെ സമ്മാനമായിരുന്നു എന്നും ഉത്തര പറയുന്നു. ഭര്‍ത്താവിന്റെ അമ്മ വിവാഹത്തിന് അണിഞ്ഞ ആ ആഭരണം കൈമാറി ഉത്തരയിലേക്കും എത്തുകയായിരുന്നു. പഴമയുടെ പ്രൗഢി ഓര്‍മിപ്പിക്കുന്ന ആഭരണങ്ങള്‍ ആരാധകരിലും ഏറെ കൗതുകം ഉണര്‍ത്തുകയാണ്. ബെംഗളൂരുവില്‍ ബിസിനസുകാരനായി ജോലി ചെയ്യുന്ന നിതേഷ് ആണ് ഉത്തരയുടെ വരന്‍.
വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും എല്ലാംതന്നെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ശ്രദ്ധ കവര്‍ന്നിരുന്നു. ഭരതനാട്യം നര്‍ത്തകിയായ ഉത്തര ‘വവ്വാല്‍ പശങ്ക’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ലെനിന്‍ രാജേന്ദ്രന്‍ ചിത്രം ‘ഇടവപ്പാതി’ ആയിരുന്നു ഉത്തരയുടെ ആദ്യമലയാള ചിത്രം. നിരവധി പരസ്യ ചിത്രങ്ങളിലും ഉത്തര അഭിനയിച്ചിട്ടുണ്ട്. നയന്‍ത് മന്ത്, പോ പ്രിന്റ്സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളും ഉത്തര സംവിധാനം ചെയ്തിട്ടുണ്ട്.
Comments