ന്യൂഡൽഹി: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് ബ്രിട്ടനിലേയ്ക്കുള്ള വിമാനങ്ങൾ എയർ ഇന്ത്യ റദ്ദാക്കി. ഈ മാസം 24 മുതൽ 30വരെയുള്ള സർവ്വീസുകളാണ് നിലവിൽ റദ്ദാക്കിയത്. യാത്ര മുടങ്ങിയവർക്ക് പുതുക്കിയ തീയതിയിൽ യാത്രചെയ്യാൻ അവസരം നൽകുമെന്നും തുക മടക്കിവേണ്ടവർക്കും മറ്റൊരു യാത്രയ്ക്കായി തുക മാറ്റേണ്ടതിനും സംവിധാനം ഒരുക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. എയർ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ വഴിയാണ് ഇക്കാര്യം അറിയിച്ചത്.
#FlyAI : Passengers who were to travel between India and UK, may kindly note that in view of recent restrictions announced by UK, flts from/to UK stand cancelled from 24th to 30th April '21. Further updates regarding rescheduling, refunds & waivers will be informed shortly.(2/2)
— Air India (@airindiain) April 21, 2021
ഇന്ത്യയിലിലേക്കുള്ള വിമാനസർവ്വീസുകൾ കൊറോണ കാരണം ബ്രിട്ടൻ നിർത്തിവച്ചിരി ക്കുകയാണ്. ഒപ്പം ഇന്ത്യയിൽ നിന്നുളള യാത്രക്കാരെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ത്യയിൽ നിന്നുള്ള കൊറോണ വകഭേദം കണ്ടെത്തുന്നവരുടെ എണ്ണം വർദ്ധിച്ചതായി ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
Comments