മാഡ്രിഡ്: ലാ ലീഗയിൽ മെസ്സിയുടെ ഗോളിൽ ബാഴ്‌സയ്‌ക്ക് തകർപ്പൻ ജയം. ഗെറ്റാഫയെയാണ് ബാഴ്‌സലോണ തോൽപ്പിച്ചത്. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബാഴ്സയുടെ ജയം.
കളിയുടെ തുടക്കത്തിൽ തന്നെ മെസ്സി തന്റെ ടീമിനെ മുന്നിലെത്തിച്ചു. 8-ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. എന്നാൽ നാലുമിനിറ്റിനകം ഗെറ്റാഫെ സമനില പിടിച്ചു. 12-ാം മിനിറ്റിലെ ഗോൾ നേടിയത് ക്ലെമന്റ് ലാൻഗ്ലെറ്റാണ്. ഇതിനിടെ 28-ാം മിനിറ്റിൽ ഗെറ്റാഫെ ബാഴ്സയ്‌ക്ക് രണ്ടാം ഗോൾ സമ്മാനിക്കുകയും ചെയ്തു. എന്നാൽ 5 മിനിറ്റിനകം മെസ്സി ടീമിനെ വീണ്ടും മുന്നിലെത്തിച്ചു.
രണ്ടാം പകുതിയിലും ഗെറ്റാഫെ ഗോളടിച്ചു. 69-ാം മിനിറ്റിൽ എനസ് ഉനാൽ ലീഡ് 2-3 ആക്കി കുറച്ചു. എന്നാൽ ബാഴ്സലോണയ്‌ക്കായി റൊണാൾഡ് അരാജോ 87-ാം മിനിറ്റിൽ ഗോളടിച്ചു. 93-ാം മിനിറ്റിൽ അന്റോയിൻ ഗ്രീസ്മാൻ അഞ്ചാം ഗോളും നേടി.
Comments