ജീവനക്കാർക്ക് സൗജന്യ വാക്‌സിൻ ; തീരുമാനവുമായി റിലയൻസ്

Published by
Janam Web Desk

മുംബൈ : 18 യസിന് മുകളിൽ പ്രായമുള്ള ജീവനക്കാർക്ക് കൊറോണ വാക്‌സിൻ കുത്തിവെപ്പ് നടത്താനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ്. ആർ-സുരക്ഷാ എന്ന വാക്‌സിനേഷൻ പ്രോഗ്രാമിലൂടെ കമ്പനി ജീവനക്കാർക്ക് വാക്‌സിൻ നൽകാനാണ് തീരുമാനം. മെയ് 1 ന് കുത്തിവെപ്പ് ആരംഭിക്കുമെന്നും റിലയൻസ് സിഇഒ മുകേഷ് അംബാനി വ്യക്തമാക്കി.

അടുത്ത ദിവസങ്ങളിലായി ഇനിയും കൊറോണ കേസുകൾ വർദ്ധിക്കാനാണ് സാധ്യത. അതിനാൽ എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്നും മാനദണ്ഡങ്ങൾ പാലിക്കുകയും മുൻകരുതലുകൾ എടുക്കുകയും ചെയ്യണമെന്നും അംബാനി പുറത്തിറക്കിയ കത്തിൽ പറയുന്നു. യോഗ്യരായ എല്ലാവരും മുൻഗണനയനുസരിച്ച് വാക്‌സിൻ സ്വീകരിക്കണമെന്നും മറ്റുള്ളവരെ കുത്തിവെപ്പ് നടത്താൻ പ്രോത്സാഹിപ്പിക്കണമെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.

രാജ്യത്ത് കൊറോണ പ്രതിരോധ വാക്‌സിന് അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ചാൽ റിലയൻസ് ജീവനക്കാർക്ക് സൗജന്യമായി കുത്തിവെപ്പ് നടത്തുമെന്ന് മുകേഷ് അംബാനി നേരത്തെ അറിയിച്ചിരുന്നു. തുടർന്ന് മെയ് 1 ന് 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കുത്തിവെപ്പ് നടത്താൻ കേന്ദ്രം നിർദ്ദേശിച്ചതിന് പിന്നാലെയാണ് ജീവനക്കാർക്ക് കുത്തിവെപ്പ് നടത്താൻ റിലയൻസ് തീരുമാനിച്ചത്. കമ്പനി ജീവനക്കാരുടെ കുത്തിവെപ്പിന് യോഗ്യരായ അടുത്ത കുടുംബാംഗങ്ങൾക്കും വാക്‌സിൻ നൽകുമെന്നും അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു.

Share
Leave a Comment