ന്യൂഡൽഹി: കൊറോണ ബാധിതരെ സഹായിക്കാൻ ഗൗതം ഗംഭീർ ഫൗണ്ടേഷന് ഒരു കോടി രൂപ സംഭാവന നൽകി ബോളിവുഡ് താരം അക്ഷയ് കുമാർ. ട്വിറ്ററിലൂടെ ബിജെപി എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സംഭാവന നൽകിയ അക്ഷയ് കുമാറിന് ഗൗതം ഗംഭീർ നന്ദി അറിയിക്കുകയും ചെയ്തു.
‘ഈ പ്രതിസന്ധി ഘട്ടത്തിൽ ലഭിക്കുന്ന എല്ലാ സഹായവും പ്രതീക്ഷയുടെ കിരണമാണ് നൽകുന്നത്. പാവപ്പെട്ടവർക്ക് ഭക്ഷണവും മരുന്നും ഓക്‌സിജനും എത്തിക്കാൻ തങ്ങളുടെ ഫൗണ്ടേഷന് ഒരു കോടി രൂപ നൽകിയ അക്ഷയ് കുമാറിന് ഒരുപാട് നന്ദി, ദൈവം അനുഗ്രഹിക്കട്ടെ’ ഗൗതം ഗംഭീർ ട്വിറ്ററിൽ കുറിച്ചു.
Every help in this gloom comes as a ray of hope. Thanks a lot @akshaykumar for committing Rs 1 crore to #GGF for food, meds and oxygen for the needy! God bless 🙏🏻 #InThisTogether @ggf_india
— Gautam Gambhir (@GautamGambhir) April 24, 2021
‘ ഇപ്പോൾ രാജ്യം അഭിമുഖീകരിക്കുന്നത് വളരെ ദുഷ്‌കരമായ അവസ്ഥയാണ് ഗൗതം ഗംഭീർ, പ്രതിസന്ധിയിൽ സഹായിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം തോന്നുന്നു. ഉടൻ തന്നെ ഈ പ്രതിസന്ധിയിൽ നിന്നും കരകയറാൻ സാധിക്കട്ടെ. സുരക്ഷിതമായി ഇരിയ്‌ക്കുക’ ഗൗതം ഗംഭീറിന്റെ ട്വീറ്റിന് അക്ഷയ് കുമാർ മറുപടി നൽകി.
















Comments