താണെ: മുംബൈയിൽ കൊറോണ ആശുപത്രിയിൽ വീണ്ടും അഗ്നിബാധ. താണെയിലെ പ്രൈം ക്രിട്ടികെയർ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. നാല് രോഗികളാണ് മരണപ്പെട്ടത്. വെന്റിലേറ്ററിൽ കിടന്നിരുന്ന രോഗികൾക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഇരുപതോളം രോഗികളെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയതായി അഗ്നിശമന സേനാ വിഭാഗം അറിയിച്ചു. തീ ഇനിയും അണഞ്ഞിട്ടില്ലെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ അറിയിക്കുന്നത്.
കഴിഞ്ഞയാഴ്ച 14 പേർ അഗ്നിബാധയേറ്റ് മരണപ്പെട്ടതിന് പിന്നാലെയാണ് മുബൈ നഗരത്തിലെ രണ്ടാമത്തെ ദുരന്തം സംഭവിച്ചത്. വിജയ് വല്ലഭ് ആശുപത്രിയിലെ അഗ്‌നിബാധയിൽ 14 കൊറോണ രോഗികൾക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ആകെ 17 രോഗികളാണ് കൊറോണ വാർഡിലുണ്ടായിരുന്നത്. കൊറോണ ചികിത്സ നടത്തുന്ന സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിലൊന്നാണ് വിജയ് വല്ലഭ് ആശുപത്രി.
















Comments