ടോക്കിയോ: തെക്കൻ ചൈനാകടലിൽ നിന്നും ജപ്പാന്റെ സമുദ്രമേഖലയിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം തുടരുന്നു. ചൈനയുടെ വിമാനവാഹിനിയായ ലയോണിംഗാണ് ജപ്പാൻ മേഖലയിൽ ദൃശ്യമായത്. ജപ്പാന്റെ അധീനതയിലുള്ള പസഫിക്കിലെ രണ്ട് ദ്വീപു കൾക്ക് സമീപത്തുകൂടെ കടന്നുപോയ വിമാനവാഹിനി കിഴക്കൻ ചൈനാ കടലിലേക്ക് മടങ്ങിയെന്നാണ് റിപ്പോർട്ട്. ഒക്കിനാവ മിയോകോജീമാ ദ്വീപസമൂഹത്തിനിടയിലൂടെയാണ് ചൈനയുടെ നാവിക കപ്പൽ സഞ്ചരിച്ചത്.
ജപ്പാന്റെ സമുദ്രസുരക്ഷാ വിഭാഗവും നാവികസേനയും നടത്തുന്ന നിരന്തരമായ പട്രോളിംഗിനെ ലംഘിച്ചാണ് ചൈനയുടെ നീക്കം. പസഫിക്കിലെ പല ദ്വീപുകൾക്ക് സമീപവും നങ്കുരമിട്ട് ചൈനീസ് യുദ്ധകപ്പലുകൾ പ്രദേശത്ത് ഭീതിയുണ്ടാക്കുകയാണ്. ചൈനയുടെ പുതിയ നീക്കങ്ങൾ പ്രകോപനം ഉണ്ടാക്കുന്നതാണെന്ന് ജപ്പാൻ പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകി. കപ്പലിൽ നിന്നുള്ള ഹെലികോപ്റ്റർ ജപ്പാൻ ദ്വീപായ തായ്‌ഷോവിന് 100 കിലോമീറ്റർ അകലെ വരെ പറന്ന് നിരീക്ഷണം നടത്തിയതായും ജപ്പാൻ ആരോപിച്ചു. ജപ്പാനും ചൈനയും നിരന്തരം അവകാശവാദം ഉന്നയിക്കുന്ന സെൻകാകൂ ദ്വീപസമൂഹത്തിന്റെ ഭാഗമാണ് തായ്‌ഷോവ്.
















Comments