ടോകിയോ: ഇന്ത്യയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജപ്പാനും. ആശുപത്രികളിലേയ്‌ക്ക് ആവശ്യമുള്ള 300 ഓക്‌സിജൻ ജനറേറ്ററുകളാണ് ആദ്യഘട്ടത്തിലെത്തിക്കുന്നത്. ഒപ്പം പരമാവധി വെന്റിലേറ്ററുകളും എത്തിക്കുമെന്നും ജപ്പാൻ അറിയിച്ചു. ജപ്പാന്റെ ഇന്ത്യയിലെ അംബാസഡർ സതോഷി സുസുക്കിയാണ് വിവരം അറിയിച്ചത്.
Japan stands with India in her greatest time of need. We have decide to proceed with the procedure to provide 300 oxygen generators & 300 ventilators.
— Satoshi Suzuki (@EOJinIndia) April 30, 2021
‘ഇന്ത്യയ്‌ക്ക് ഏറ്റവും ആവശ്യമായ സമയത്ത് ജപ്പാന്റെ സഹായം നൽകുക എന്നത് തങ്ങളുടെ കടമയാണ്. ആദ്യഘട്ടമായി 300 ഓക്‌സിജൻ ജനറേറ്ററുകളും അത്രയും എണ്ണം വെന്റിലേറ്ററുകളും എത്തിക്കുവാനാണ് തീരുമാനം.’ സതോഷി സുസുക്കി പറഞ്ഞു.
പ്രതിരോധ രംഗത്ത് ക്വാഡ് സഖ്യത്തിന്റെ രൂപീകരണത്തോടെ വളരെ ശക്തമായ ബന്ധമാണ് ജപ്പാനുമായുള്ളതെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ഷ്രിംഗ്ല പറഞ്ഞു. ഇതിനിടെ റഷ്യയ്‌ക്ക് പിന്നാലെ റൊമാനിയയും ബ്രിട്ടനും ഇന്നലെ ഓക്‌സിജൻ കോൺസെൻട്രേറ്ററുകളും വെന്റിലേറ്ററുകളും എത്തിച്ചിരുന്നു.
















Comments