ഗുവാഹട്ടി: അസം സംസ്ഥാനത്തെ വോട്ടെണ്ണൽ ആരംഭിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളെ നിയന്ത്രിക്കാനായി രാത്രികാല കർഫ്യൂ മെയ് 7 വരെ നീട്ടിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നിയന്ത്രണങ്ങൾ അടുത്ത ശനിയാഴ്ച വരെ തുടരുമെന്നാണ് തീരുമാനം. രാത്രി 8 മണി മുതൽ രാവിലെ 5 മണിവരെയാണ് കടുത്ത നിയന്ത്രണമുള്ളത്. കടകളെല്ലാം വൈകിട്ട് 6 മണിയോടെ അടയ്ക്കണമെന്നതും തുടരുകയാണ്.
തെരഞ്ഞെടുപ്പിന്റെ ഫലം തങ്ങൾക്ക് അനുകൂലമായിരിക്കുമെന്നും ഭരണതുടർച്ച ജനം ആഗ്രഹിക്കുന്നുവെന്നും മുഖ്യമന്ത്രി സർബാനന്ദ് സോനോവാൾ പറഞ്ഞു. ആകെ 126 സീറ്റുകളാണ് അസമിലെ നിയമസഭയിലുള്ളത്.88 സീറ്റുകൾ നേടിയാണ് ബി.ജെ.പി ഭരണത്തിലെത്തിയത്. 22 സീറ്റുകൾ കോൺഗ്രസ്സിനും 14 സീറ്റുമാണ് മറ്റുള്ളവർ നേടിയത്.
Comments