ഭാര്യ മരിച്ചാല്‍ ഭര്‍ത്താവും ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യയും തങ്ങളുടെ ശേഷിച്ച കാലം മക്കള്‍ക്ക് വേണ്ടി ജീവിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ മക്കള്‍ മുതിര്‍ന്നു കഴിഞ്ഞാല്‍ അവരുടെ വിവാഹ ശേഷം അച്ഛന്/അമ്മ വീണ്ടും ഒറ്റക്കാവുകയും ചെയ്യും. എന്നാല്‍ ചില മക്കള്‍ അച്ഛനെയും അമ്മയെയും തനിച്ച് വിടാതെ കൂടെ കൂട്ടാറുമുണ്ട്. കൂടാതെ ഏകാന്തത അനുഭവിക്കാന്‍ കഴിയാത്തതിനാല്‍ വൈകിയെങ്കിലും ഒരു കൂട്ട് തിരഞ്ഞെടുക്കുന്നവരുമുണ്ട്.
എന്നാല്‍ അച്ഛന്റെയോ അമ്മയുടേയോ വിവാഹം അധിക മക്കള്‍ക്കും അംഗീകരിക്കാന്‍ പ്രയാസമാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടി കൊണ്ടിരിക്കുന്നത് അതിഥി എന്ന മകളാണ്. അമ്മയുടെ മരണശേഷം തനിച്ചായിപ്പോയ പിതാവിനെ വീണ്ടും വിവാഹം കഴിപ്പിച്ചിരിക്കുകയാണ് അതിഥി. ഭാര്യ മരിച്ചതിന് ശേഷം കഴിഞ്ഞ അഞ്ച് വര്‍ഷമായി തനിച്ചു കഴിയുന്ന 71 കാരനായ അച്ഛനെയാണ് അതിഥി വീണ്ടും വിവാഹം കഴിപ്പിച്ചത്. ഭര്‍ത്താവ് മരിച്ച ഒരു വിധവയെയാണ് ഇദ്ദേഹം കൂടെക്കൂട്ടിയത്.
‘ ഇത് എന്റെ 71 വയസ്സുള്ള അച്ഛനാണ്, 5 വര്‍ഷക്കാലം അദ്ദേഹം തനിച്ചായിരുന്നു. ഇപ്പോള്‍ ഒരു വിധവയെ അദ്ദേഹം വിവാഹം കഴിച്ചു. ആരും ഏകാന്തത അനുഭവിക്കേണ്ടവരല്ല ‘ എന്നാണ് വിവാഹത്തിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തു കൊണ്ട് അതിഥി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇതോടെ അച്ഛനെ വിവാഹം കഴിപ്പിച്ച അതിഥിയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ. എല്ലാ അച്ഛന്മാര്ക്കും അതിഥിയെപ്പോലൊരു മകള്‍ വേണമെന്നും ദമ്പതികള്‍ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നതായും നിരവധി കമന്റുകളാണ് വന്നത്.
Comments