ഇസ്ലാമാബാദ് :പാകിസ്താനില്‍ ജനാധിപത്യമില്ലെന്ന വാദത്തെ പൊളിക്കാന്‍ ഇമ്രാന് ഖാനെടുക്കുന്ന നടപടികളെ പരിസഹിച്ച് പ്രതിപക്ഷം. നിലവിലെ സൈനിക മേധാവികള്‍ക്ക് ഭരണകാര്യത്തില്‍ കൈകടത്താനാകാത്ത വിധം തീരുമാനങ്ങളെടുത്തുവെന്നാണ് ഇമ്രാൻ അവകാശപ്പെട്ടത്. എന്നാല്‍ ഇമ്രാന്റെ രാഷ്ട്രീയ പാര്‍ട്ടിയായ തെഹ രീക്- ഇ-ഇന്‍സാഫ് എങ്ങനെയാണ് നിലവില്‍ വന്നതെന്നും അവര്‍ക്കുള്ള പിന്തുണയും സ്വാധീനവും ആരാണ് നല്‍കുന്നതെന്നും മറക്കരുതെന്ന് പ്രതിപക്ഷം.
ഐക്യരാഷ്ട്രസഭയുടെ വികസന സംബന്ധിയായ റിപ്പോര്‍ട്ടിലാണ് പാകിസ്താനില്‍ ജനാധിപത്യം ദുര്‍ബലമാണെന്ന വിശദീകരണമുള്ളത്. അന്താരാഷ്ട്രതലത്തില്‍ പട്ടാള ഭരണമുള്ള രാജ്യങ്ങളെ വളരെ ശ്രദ്ധയോടെ മാത്രമാണ് ഏജന്‍സികള്‍ സമീപിക്കുക. സാധാരണ ജനങ്ങളെല്ലാം കൊടിയ ദാരിദ്രത്തിലാണ്. വിദ്യാഭ്യാസപരമായും ആരോഗ്യപരമായും മാനദണ്ഡങ്ങളിൽ ഏറെ പിന്നിലാണവര്‍. അതേസമയം രാജ്യത്തെ സുപ്രധാന സൈനിക മേധാവികളും അവരുമായി നേരിട്ട് ബന്ധപ്പെട്ടു നില്ക്കുന്ന എല്ലാവരും ഉന്നതന്മാരും എല്ലാ സുഖസൗകര്യങ്ങളും അനുഭവിക്കുന്നവരുമാണെന്നും ഐക്യരാഷ്ട്ര സഭാ റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. അന്താരാഷ്ട്രതലത്തിലെ വിലയിരുത്തലുകള്‍ ഇമ്രാന് വലിയ തിരിച്ചടിയാണ് നല്‍കുന്നത്.
പാകിസ്താനില്‍ മറയ്ക്കുള്ളിലെല്ലാം സൈന്യത്തിന്റെ കരുത്തുറ്റ നേതൃത്വനിരയാണ്. അവരാണ് പാകിസ്താന്റെ എല്ലാ രാഷ്ട്രീയ വിദേശനയങ്ങളും നിലവില്‍ തീരുമാനിക്കുന്നതും നടപ്പാക്കുന്നതും. ഇമ്രാന് ഖാന് അവരുടെ കയ്യിലെ കളിപ്പാവയാണ്. ഇമ്രാന് എത്ര നിഷേധിച്ചാലും നിലവിലെ സുപ്രധാന വകുപ്പുകളുടെ തലവന്മാരെല്ലാം മുന്‍ സൈനിക മേധാവികളാണെന്ന സത്യവും പ്രതിപക്ഷം തെളിവായി നിരത്തുന്നു. രാജ്യത്തെ സുപ്രധാന തീരുമാനങ്ങളെടുക്കുന്നതെല്ലാം സൈന്യമാണെന്ന് പ്രതിപക്ഷവും ലോകരാജ്യങ്ങളും പറയുന്ന സാഹചര്യത്തെ മറികടക്കാനാണ് ഇമ്രാന്റെ ശ്രമം.
















Comments