ഇസ്ലാമാബാദ്: പാകിസ്താനിലെ പ്രതിപക്ഷ നേതാവിന്റെ യാത്ര ഭരണകൂടം വിലക്കി. വിദഗ്ധ ചികിത്സയ്ക്കായി വിദേശത്ത് പോകാനുള്ള ശ്രമമാണ് പാക് ഭരണകൂടം തടഞ്ഞത്. പാകിസ്താനിലെ പ്രതിപക്ഷ കക്ഷിയായ പി.എം.എല്‍-എന്‍ അദ്ധ്യക്ഷന്‍ ഷഹബാസ് ഷെരീഫിനെയാണ് വിമാനതാവളത്തില്‍ തടഞ്ഞത്. ലാഹോര്‍ കോടതി യാത്ര അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ലണ്ടനിലേക്ക് യാത്രക്കൊരുങ്ങിയത്.
നിലവില്‍ യാത്രാവിലക്കുകളുള്ളവരില്പെട്ട വ്യക്തിയല്ല ഷഹബാസെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ ധരിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കോടതി ചികിത്സയ്ക്കായുള്ള വിദേശയാത്രാ അനുമതി നല്‍കിയത്. എന്നാല്‍ വിമാനതാവളത്തില്‍ പാകിസ്താന്റെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഉദ്യോഗസ്ഥരാണ് ഷഹബാസിന് പോകാന്‍ അനുമതിയില്ലെന്ന് അറിയിച്ചത്. യാത്രാ അനുമതി നല്കിയ വ്യക്തികളുടെ പട്ടികയില്‍ ഷഹബാസിന്റെ പേരില്ലെന്ന കാരണം പറഞ്ഞാണ് യാത്ര തടഞ്ഞത്.
ഷഹബാസിനെ തടഞ്ഞ നടപടി അത്യന്തം ക്രൂരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സാധാരണക്കാരന് വെള്ളവും ഭക്ഷണവും വൈദ്യുതിയും ലഭിക്കുന്നുണ്ടോ എന്ന് നോക്കാന്‍ ഇമ്രാന് നേരമില്ല. മറിച്ച് ഷഹബാസിനെ പോലുള്ളവര്‍ എവിടെ പോകുന്നു എന്ന് നോക്കലാണ് പ്രധാന ജോലിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
















Comments