കൗതുകകരമായ നിരവധി വാര്‍ത്തകളാണ് ദിവസവും സമൂഹ മാദ്ധ്യമങ്ങളിലൂടെ നമുക്ക് മുന്നിലേക്കെത്തുന്നത്. ആനപ്പുറത്തുളള യാത്ര നമ്മള്‍ കണ്ടിട്ടുണ്ട് എന്നാല്‍ ആമപ്പുറത്ത് കയറിയുളള യാത്ര ആയാലോ… അത്തരത്തില്‍ കാണുന്നവര്‍ക്ക് കൗതുകം പകരുന്ന ഒരു യാത്രയാണ് ഇപ്പോള്‍ വൈറലാകുന്നത്.
ആമപ്പുറത്തേറി സവാരി നടത്തി സമൂഹ മാദ്ധ്യമങ്ങളില്‍ താരമായിരിക്കുകയാണ് രണ്ട് ഓന്തുകള്‍. സുധാ രാമന്‍ ഐഎഫ്എസാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്ക് വച്ചത്. ആയിരക്കണക്കിന് ആളുകളാണ് നിമിഷങ്ങള്‍ക്കകം വീഡിയോ കണ്ടത്. ഒരു ആമയുടെ പുറത്ത് കയറി രണ്ട് ഓന്തുകള്‍ സഞ്ചരിക്കുന്നതാണ് വീഡിയോയിലുള്ളത്.
മറ്റുള്ളവരെ സഹായിക്കുകയെന്നതാണ് ജീവിത ലക്ഷ്യമെന്ന ദലൈലാമയുടെ ഉദ്ധരണിയും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. മൃഗങ്ങളുടെ രസകരമായ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളില്‍ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്.
















Comments