കാബൂൾ: സ്കൂൾ പരിസരത്തുണ്ടായ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 53 ആയി. അഫ്ഗാനില്‍ അക്രമം അവസാനിപ്പിക്കാത്ത താലിബാന്‍ നയത്തിനെതിരെ മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തി. അഫ്ഗാന്‍ തലസ്ഥാന നഗരമായ കാബൂളിലെ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സയ്യദ്- അല്‍-സുഹദാ സ്കൂളിന് സമീപമാണ് ശക്തമായ കാര്‍ബോംബ് സ്ഫോടനം നടത്തിയത്. കാര്‍ബോംബ് സ്ഫോടനത്തിന് പുറകേ ഭീകരര്‍ സ്കൂളിന് നേര്‍ക്ക് റോക്കറ്റുകളും പ്രയോഗിച്ചതാണ് മരണസഖ്യ ഉയരാന്‍ കാരണം.
‘അഫ്ഗാനിലെ സ്കൂള്‍ പരിസരത്ത് നടത്തിയ ബോംബാക്രമണം അത്യന്തം നീചമാണ്. കുട്ടികളടക്കം നിരവധി പേരാണ് വധിക്കപ്പെട്ടത്.കൊല്ലപ്പെട്ടവര്‍ക്ക് അമേരിക്ക ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. താലിബാന്‍ എത്രയും പെട്ടന്ന് അക്രമം അവസാനി പ്പിക്കണം. നിങ്ങള്‍ നിരപരാധികളായ ജനങ്ങളെയാണ് ഇരയാക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല.’ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
അഫ്ഗാനെ എല്ലാ വിധത്തിലും സഹായിക്കുക എന്നതാണ് അമേരിക്കയുടെ നയം. അതിനൊപ്പം അഫ്ഗാനിലെ ജനാധിപത്യം ശക്തിപ്പെടേണ്ടതും അനിവാര്യമാണ്. കഴിഞ്ഞ രണ്ടു ദശകങ്ങളായി അമേരിക്കയുടെ സാന്നിദ്ധ്യം മൂലം അഫ്ഗാനുണ്ടായ നേട്ടങ്ങളൊരിക്കലും മായ്‌ക്കാനാകില്ലെന്നും പ്രൈസ് ഓര്‍മ്മിപ്പിച്ചു. അഫ്ഗാനിലെ അമേരിക്കന്‍ സൈന്യത്തിന്‍റെ പിന്മാറ്റം പൂര്‍ണ്ണമായാല്‍ താലിബാന്‍ ശക്തമായി ഭരണത്തില്‍ പിടിമുറുക്കുമെന്ന് കഴിഞ്ഞയാഴ്ച അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒപ്പം സ്ത്രീകളിപ്പോള്‍ അനുഭവിക്കുന്ന എല്ലാ സ്വാതന്ത്ര്യവും ഇല്ലാതാകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. താലിബാനെന്നും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനും എതിരാണെന്ന മുന്‍കാല റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് പെണ്‍കുട്ടികളുടെ സ്കൂളിന് നേരെ ബോംബാക്രമണം നടത്തിയിരിക്കുന്നത്.
















Comments