വധുവിന്റെ കഴുത്തില്‍ വരന്‍ താലി അണിയിക്കുന്നു, വിവാഹത്തിലെ പ്രധാന ചടങ്ങ് ഇതാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്ന വിവാഹത്തില്‍ സംഭവിച്ചത് നേരെ മറിച്ചാണ്. വരന്റെ കഴുത്തിലാണ് വധു താലികെട്ടിയിരിക്കുന്നത്. ഈ വിവാഹത്തിന്റെ ചിത്രങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തനൂജ എന്ന പെണ്‍കുട്ടിയാണ് ഷാദ്രുല്‍ ഖാം എന്ന യുവാവിന്റെ കഴുത്തില്‍ താലി കെട്ടിയത്. ഒരേ കോളേജിലാണ് ഇരുവരും പഠിച്ചത്. അവിടെ നിന്നുള്ള സൗഹൃദം പിന്നീട് നാല് വര്‍ഷത്തിന് ശേഷം ഇവര്‍ വീണ്ടും പുതുക്കി.
ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ഒരു ബോളിവുഡ് ഗാനത്തെ കുറിച്ചുള്ള ചര്‍ച്ചയാണ് ഇവര്‍ വീണ്ടും കണ്ടുമുട്ടാന്‍ കാരണമായത്. വീണ്ടും കണ്ടുമുട്ടിയ ഇവരുടെ സൗഹൃദം പിന്നീട് പ്രണയത്തിലേക്കെത്തി. ഒരു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇവര്‍ വിവാഹം കഴിക്കാന്‍ തീരുമാനമെടുക്കുകയും വീട്ടില്‍ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവീട്ടുകാരുടെയും സമ്മതത്തോടു കൂടി വിവാഹം നടത്തി. വിവാഹം ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന ഒരു കാര്യമാണ് അതുകൊണ്ടു തന്നെ ഇത്തിരി വ്യത്യസ്തമായിരിക്കണം.
ഈ ചിന്തയാണ് വരന്റെ കഴുത്തില്‍ വധു താലി കെട്ടുന്ന തരത്തില്‍ വിവാഹം നടത്താം എന്ന തീരുമാനത്തില്‍ എത്തിയത്. കൂടാതെ വിവാഹ ചടങ്ങുകളും തുല്യമായി രണ്ടു കുടുംബങ്ങളും ചേര്‍ന്നാണ് വഹിച്ചത്. സാധാരണയില്‍ നിന്നും വേറിട്ട ഈ താലികെട്ടലിന് കുടുംബത്തിന് അകത്തു നിന്നും പുറത്തു നിന്നുമായി നിരവധി എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. കൂടാതെ സോഷ്യല്‍ മീഡിയയില്‍ ഇവരെ പരിഹസിച്ചും അപഹസിച്ചു കൊണ്ടുള്ള നിരവധി കമന്റുകളാണ് വന്നിട്ടുള്ളത്.
Comments