ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് ഇന്ന് പടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തിയാകുന്നത് കണക്കിലെടുത്ത് ദുരന്ത നിവാരണസേന എത്തുന്നു. കേരളത്തിലേക്ക് മാത്രം 9 സംഘങ്ങളെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിക്കുന്നത്. പ്രത്യേക വിമാനത്തില്‍ എന്‍.ഡി.ആര്‍.എഫ് ടീം ഇന്ന് സംസ്ഥാനത്തെത്തും.
സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന വയനാട്, മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം,പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ,ഇടുക്കി ജില്ലകളിലേയ്‌ക്കാണ് സംഘത്തെ അയക്കുക. ഇരുപത് പേരടങ്ങുന്ന സംഘമാണ് ഒരോ ജില്ലയിലേക്കും എത്തുക.
ഇന്നലെ മുതല്‍ സംസ്ഥാനത്ത് മഴ കനത്തു കഴിഞ്ഞു. എറണാകുളം ജില്ലയിലും ആലപ്പുഴ യിലും ഇന്നലെ വൈകിട്ട് മുതല്‍ മഴ നിര്‍ത്താതെ പെയ്യുകയാണ്. രണ്ടു ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.കാറ്റിന്‍റെ ശക്തി വര്‍ദ്ധിക്കുന്നതിനാല്‍ തീരദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. കടലില്‍ കോസ്റ്റ്ഗാര്‍ഡ് വളരെ ജാഗ്രതയിലാണ്. മത്സ്യബന്ധനത്തിന് പോയവരെ തിരികെ വിളിച്ചുകൊണ്ടിരിക്കുകയാണ്. കേരളം,ഗോവ മേഖലയില്‍ നിന്നും നിരവധി പേരാണ് കടലില്‍ പോയിട്ടുള്ളത്.
















Comments