കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ ആക്രമണം തുടരുന്നു. ബി.ജെ.പി എം.പിയുടെ വാഹനത്തിന് നേരെയാണ് ഇന്നലെ ആക്രമണം നടന്നത്. ബന്‍കൂര എം.പി സുബ്ബാസ് സര്‍ക്കാറിന് നേരെയാണ് ഒരു കൂട്ടം തൃണമൂല്‍ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ആരംഭിച്ച തൃണമൂല്‍ അക്രമം ഇനിയും അവസാനിച്ചിട്ടില്ലെന്ന സൂചനയാണിതെന്ന് ബി.ജെ.പി ആരോപിച്ചു. ബംഗാളിലെ കലാപബാധിത മേഖല ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് സുബ്ഹാസിനെ നേരെ ആക്രമണം നടന്നത്.ബന്‍കൂര പോലീസ് സറ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.
സംസ്ഥാനത്തെ ക്രമസമാധാന നില അത്യന്തം ഗുരുതരാവസ്ഥയിലാണെന്നും ജനങ്ങള്‍ പോലീസിനെപോലും ഭയക്കുന്നുവെന്ന ഗവര്‍ണറുടെ ഇന്നലത്തെ പ്രസ്താവന അത്യന്തം ഗൗരവത്തോടെയാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് കണക്കിലെടുത്തിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് കേന്ദ്ര ആഭ്യന്തര വകുപ്പിന്‍റെ നാല് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തെ കലാപബാധിത പ്രദേശങ്ങള്‍ നേരില്‍ കണ്ട് വിലയിരുത്തിയിരുന്നു. മന്ത്രിമാരും എം.എല്‍.എ മാരുമടക്കം എല്ലാ പ്രതിപക്ഷ കക്ഷി വ്യത്യാസമില്ലാതെ തൃണമൂലിന്‍റെ ആക്രമണത്തിന് ഇരയാണ്. കേന്ദ്രമന്ത്രി വി.മുരളീധരന്‍റെ വാഹനത്തിന് നേരെ നടന്ന ആക്രമണം ദേശീയതലത്തില്‍ വലിയ പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു.
















Comments