പാലക്കാട്: കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് കുഴഞ്ഞു വീണു മരിച്ചു. പ്രസവ വാർഡിൽ ഡ്യൂട്ടിയിലായിരുന്ന രമ്യ ഷിബു ആണ് മരിച്ചത്. അഗളി ദോണിഗുണ്ട് സ്വദേശിനിയാണ് രമ്യ. 35 വയസായിരുന്നു രമ്യയ്ക്ക്.
രാത്രിയിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡ്യൂട്ടിയിൽ പ്രവേശിച്ച രമ്യ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് വാർഡിലെ കസേരയിൽ ഇരിക്കുകയും ഉടൻ തന്നെ കുഴഞ്ഞ് വീഴുകയുമായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു.
രമ്യയുടെ കൊറോണ പരിശോധനാഫലം നെഗറ്റീവാണ്. ഭർത്താവ് : ഷിബു, മക്കൾ : ആൽബിൻ (10), മെൽബിൻ(8).
Comments