ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 വിമാനം തകര്‍ന്ന് വ്യോമസേന വൈമാനികന് വീരമൃത്യു. പഞ്ചാബിലെ മോഗാ മേഖലയിലാണ് വിമാനാപകടം നടന്നത്. പതിവ് പരിശീലന പറക്കലിനിടെയാണ് സാങ്കേതിക തകരാറ് കാരണം വിമാനം നിലംപതിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വൈമാനികനായ അഭിനവ് ചൗദ്ധരിയെയാണ് നഷ്ടമായതെന്ന് വ്യോമസേന അറിയിച്ചു. മോഗ ജില്ലയിലെ ലാംഗിയാന ഗ്രാമത്തില്‍ പുലര്‍ച്ചെ ഒരു മണിക്കാണ് അപകടം നടന്നത്.
‘പടിഞ്ഞാറന്‍ മേഖലയില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെ വ്യോമസേനാ വിമാനം അപകട ത്തില്പ്പെട്ടിരിക്കുന്നു. വൈമാനികനായ സ്ക്വാഡ്രന്‍ ലീഡര്‍ അഭിനവ് ചൗദ്ധരിഗുരുതരമായ പരിക്കേറ്റതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങി. അഭിനവിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ വ്യോമസേനയും ദു:ഖത്തില്‍ പങ്കുചേരുന്നു. വിമാന അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്’ ഇന്ത്യന്‍ വ്യോമസേന ഔദ്യോഗിക സന്ദേശത്തിലൂടെ വ്യക്തമാക്കി.
Comments