ന്യൂഡൽഹി: ഇന്ത്യയിലെ ഡിജിറ്റൽ മാദ്ധ്യമരംഗത്തെ മാനദണ്ഡങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും ഐ.ടി നിയമത്തിലെ എല്ലാ വ്യവസ്ഥകളും ഇന്ത്യയിലെ എല്ലാ മാദ്ധ്യമങ്ങളും കൃത്യമായി പാലിക്കേണ്ടതാണെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കി. ഏത് വാർത്തകളും പോസ്റ്റുകളും ഡിജിറ്റൽ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നാൽ എവിടെ നിന്നാണ് അതിന്റെ ഉത്ഭവം എന്നത് സർക്കാർ ആവശ്യപ്പെടുമ്പോൾ നൽകാൻ സാധിക്കണം.
നിലവിൽ ഏറെ ജനപ്രിയമായ ഒ.ടി.ടി പ്ലാറ്റ്‌ഫോം സംവിധാനമടക്കം ഇത്തരം നിയന്ത്രണങ്ങൾ പിന്തുടരേണ്ടതുണ്ട്. ഇന്ത്യയിൽ 40കോടി ജനങ്ങളാണ് സമൂഹമാദ്ധ്യമങ്ങളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കുന്നത്. ലോകത്തെ സമൂഹമാദ്ധ്യമ ഭീമന്മാരായ ഫേസ്ബുക്കും ട്വിറ്ററും ഒപ്പം നെറ്റ്ഫ്‌ലിക്‌സും ആമസോണും എല്ലാം ഡിജിറ്റൽ നിയമങ്ങൾ നിർദ്ദേശം സർക്കാർ പുറപ്പെടുവിച്ചിരുന്നു.
സർക്കാർ സ്വകാര്യതയെ മാനിക്കുന്നു. ഒപ്പം ദേശസുരക്ഷ പരമപ്രധാനമാണ്. പുതിയ നിയമം മാദ്ധ്യമ രംഗത്തെ അവഹേളനങ്ങളും ദേശവിരുദ്ധ പ്രചാരണങ്ങളും തടയാനുള്ളതാണെന്ന് എല്ലാവരും തിരിച്ചറിയണമെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി.
















Comments