ന്യൂഡൽഹി: ഇന്ത്യയും ഓസ്ട്രേലിയയും പ്രതിരോധ-ആരോഗ്യ രംഗത്ത് കൂടുതൽ അടുക്കുന്നു. കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഓസ്ട്രേലിയയുടെ മന്ത്രി പീറ്റർ ഡ്യൂട്ടണും തമ്മിൽ നടന്ന ചർച്ചയിലാണ് അത്യാധുനികമായ രീതിയിൽ ഇരുരാജ്യങ്ങളും പ്രതിരോധ- ആരോഗ്യ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പുവരുത്താൻ തീരുമാനിച്ചു. കൊറോണ കാലഘട്ടത്തിലെ വാക്സിൻ നിർമ്മാണവും മരുന്നുനിർമ്മാണവും പ്രതിരോധ രംഗത്തെ ഗവേഷണങ്ങളും ഏകോപിപ്പിച്ചുകൊണ്ടുള്ള തന്ത്രപരമായ നിലപാടുകളാണ് ഇരുരാജ്യങ്ങളും സ്വീകരിക്കുക.
പ്രതിരോധ ആരോഗ്യത്തെ ഇരുരാജ്യത്തെ മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും പങ്കെടുക്കുന്ന വെർച്വൽ യോഗങ്ങൾ ഉടൻ നടക്കുമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. കാൻബെറ ഭരണകൂട വുമായി ഏറ്റവും സുതാര്യവും ശക്തവുമായ പങ്കാളിത്തമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
ഓസ്ട്രേലിയൻ പ്രതിരോധ മന്ത്രിയുമായി സംസാരിച്ചു. കൊറോണ പ്രതിരോധ പ്രവർത്തനം, ഗവേഷണം പ്രതിരോധ രംഗത്തെ നൂതനമായ നിർമ്മാണം എന്നിവയിലും മികച്ച പങ്കാളിത്തം ഉറപ്പുവരുത്താൻ തീരുമാനിച്ചു. ഇരുരാജ്യത്തെ ജനങ്ങളും പരസ്പരം സഹകരിക്കേണ്ട മേഖലകളേയും വിലയിരുത്തി. ഇന്ത്യക്ക് കൊറോണ പ്രതിരോധത്തിനായി ഓസ്ട്രേലിയയുടെ സൈനിക വിഭാഗം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments