കാബൂൾ: രണ്ടു ദശകമായി അഫ്ഗാൻ മണ്ണിൽ നിലയുറപ്പിച്ച അമേരിക്കൻ സേനയുടെ പിന്മാറ്റത്തിലെ സുപ്രധാന നീക്കം ഈ മാസം നടക്കും. അമേരിക്കൻ സൈന്യവും സഖ്യസേനയും ഉപയോഗിച്ചിരുന്ന ബാഗ്രാം വ്യോമതാവളം ഈ മാസം അവസാനത്തോടെ കൈമാറാനാണ് തീരുമാനം.
അമേരിക്കയുടെ സൈനിക പിന്മാറ്റം വരുന്ന സെപ്തംബർ 11ഓടെ പൂർത്തിയാകും. അതിന് മുന്നോടിയായുള്ള ഓരോ ഘട്ടവും പൂർത്തിയാക്കുന്ന തിരക്കിലാണ് പ്രതിരോധ വകുപ്പ്. ഇതിന്റെ ഭാഗമായിട്ടാണ് വ്യോമതാവളം അഫ്ഗാൻ സൈന്യത്തിന് കൈമാറുന്നത്. അമേരിക്ക അറ്റകുറ്റപ്പണി നടത്തി ഉപയോഗിച്ചിരുന്ന വ്യോമതാവളമാണ് അഫ്ഗാന് കൈമാറുന്നത്. 1980കളിൽ റഷ്യയാണ് അഫ്ഗാന് വേണ്ടി വ്യോമതാവളം പണിതു നൽകിയത്. അമേരിക്ക നിരവധി കേന്ദ്രങ്ങളാണ് വിട്ടുനൽകിക്കൊണ്ടിരിക്കുന്നത്. ഖണ്ഡഹാറിലെ വ്യോമതാവളം കഴിഞ്ഞ മാസം വിട്ടുനൽകിയിരുന്നു.
ഇരുപതു ദിവസമാണ് വ്യോമതാവളം വിട്ടുനൽകാൻ അമേരിക്ക തീരുമാനിച്ചിട്ടുള്ള സമയം. അഫ്ഗാനിലെ എല്ലാ മേഖലയിലേക്കും വ്യോമപ്രതിരോധം തീർത്തിരുന്ന വ്യോമതാവളമാണ്ത്തി കൈമാറുന്നത്. ആയിരക്കണക്കിന് താലിബാൻ ഭീകരരെ തടവിൽ പാർപ്പിച്ചിരുന്ന ഒരു കാലഘട്ടത്തിലെ ജയിലും ഈ വ്യോമതാവളത്തിനകത്തുണ്ട്.
















Comments