ന്യൂഡൽഹി: ഇന്ത്യൻ ദേശീയ ഹോക്കിടീമിന്റെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥൻ അന്തരിച്ചു. ഹോക്കി ഫെഡറേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന റാബി റോഷനാണ് മരിച്ചത്. 44 വയസ്സുള്ള റാബി ബീഹാറിലെ ആശുപത്രിയിൽ കൊറോണ ബാധിതനായി ചികിത്സയിലായിരുന്നു.
ഇന്ത്യക്കായി നിരവധി അന്താരാഷ്‌ട്ര മത്സരങ്ങളിൽ ടീമിനൊപ്പം യാത്രചെയ്തിരുന്ന വ്യക്തിയാണ്. 2010ലാണ് റാബി ഹോക്കി ഇന്ത്യയുടെ ഭാഗമായത്. അവസാനമായി ദേശീയ ജൂനിയർ വനിതാ ചാമ്പ്യൻഷിപ്പിന്റെ ചുമതലവഹിച്ചിരുന്നു. മത്സരങ്ങൾക്കു ശേഷമാണ് റാബി കൊറോണ ബാധിതനായത്.
റാബിയുടെ മരണത്തിൽ ഹോക്കി ഫെഡറേഷൻ അനുശോചനം രേഖപ്പെടുത്തി. ടീമിനൊപ്പം എന്നും എല്ലാ സംവിധാനങ്ങളുമൊരുക്കാൻ റാബി വിശ്രമമില്ലാതെ പരിശ്രമിച്ച വ്യക്തിയാണെന്ന് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു. എന്ത് പുതിയ കാര്യവും ചോദിച്ചുമനസ്സിലാക്കാനും കളിക്കാർക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകാനും അദ്ദേഹം ശ്രമിച്ചിരുന്നതായും ഫെഡറേഷൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
















Comments