ഇസ്ലാമാബാദ്: അഫ്ഗാനിലെ ഭീകരർക്ക് ചാവേറുകളാകാൻ പാകിസ്താൻ സ്ത്രീകളെ വിൽക്കുന്നതായി അഫ്ഗാൻ ഭരണകൂടം. ഐ.എസ് ഭീകരരുടെ പ്രധാനകേന്ദ്രമായ ഖൊറാസാൻ മേഖലയിൽ 24 പാകിസ്താനി വനിതകളും കുട്ടികളും തടവിലാണെന്നാണ് അഫ്ഗാൻ രഹസ്യാന്വേഷണ വഭാഗം കണ്ടെത്തിയത്. പാക് സൈന്യത്തിന്റെ അറിവോടെയാണ് സ്ത്രീകളേയും കുട്ടികളേയും ചാവേറുകളാകാൻ എത്തിച്ചിരിക്കുന്നതെന്നും അഫ്ഗാൻ റിപ്പോർട്ടിൽ പറയുന്നു.
അഫ്ഗാനിലെ ഭീകരരുമായി പാകിസ്താനുള്ള ബന്ധത്തെപ്പറ്റി അമേരിക്കയും സഖ്യസേനയും നിരന്തരം മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. സ്ത്രീകളെ അടിമകളാക്കി ലൈംഗിക ചൂഷണം നടത്താനും ചാവേറുകളാകാനും ഒരു ഭരണകൂടം കൂട്ടുനിൽക്കുന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
ഐ.എസ്. സ്ത്രീകളേയും കുട്ടികളേയും പിടിച്ചുകൊണ്ടുപോകുന്ന അന്തരീക്ഷം പാകിസ്താ നിലുണ്ട്. ഭീകരപ്രവർത്തനം തടയേണ്ട സൈന്യം പക്ഷെ ഒന്നും ചെയ്യുന്നില്ലെന്നും അഫ്ഗാൻ ആരോപിക്കുന്നു. അക്രമസമയത്ത് സ്ത്രീകളേയും കുട്ടികളേയും ചാവേറുകളാക്കുന്ന ഐ.എസ് പദ്ധതിയുടെ ഭാഗമാണിതെന്നും അഫ്ഗാൻ സൈന്യം തെളിവുനിരത്തുന്നു.
അമേരിക്കൻ സൈനിക പിന്മാറ്റം പൂർത്തിയായാലുടൻ സായുധവിപ്ലവത്തിലൂടെ അഫ്ഗാൻ ഭരണം പിടിക്കാനാണ് താലിബാൻ പദ്ധതിയിടുന്നത്. അതൊടൊപ്പം അഫ്ഗാനിലെ ഭീകരരുടെ സഹായത്താൽ ബലൂചിസ്താനിലും കശ്മീരിലും ആക്രമണം നടത്താൻ പാകിസ്താൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുണ്ട്.
കാബൂളിലെ ജയിലുകളിൽ നിരവധി പാകിസ്താനി വനിതകൾ തടവിലുണ്ട്. കഴിഞ്ഞ മാസം കാബൂളിലെത്തിയ പാക് വിദേശകാര്യ ഉദ്യോഗസ്ഥർ അത്തരം വിഷയങ്ങളൊന്നും സംസാരിക്കാതിരുന്നത് ഏറെ ദുരൂഹമാണെന്നും അഫ്ഗാൻ കേന്ദ്രീകരിച്ചുള്ള മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നു.
















Comments