ഒരാളെ പോലെ ഒന്‍പത് പേരുണ്ട് എന്നാണ് പറയാറുള്ളത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഒരാളെ പോലെയുള്ള ഒരുപാട് പേരെ ദിവസവും നമ്മുക്ക് കാണാന്‍ സാധിക്കും. എന്തിനും ഏതിനും അപരന്മാര്. ചലച്ചിത്രതാരങ്ങളുടെ അപരന്മാര് പലപ്പോഴും നമ്മെ അതിശയപ്പെടുത്തും ഏതാണ് ശരിക്കുളളതെന്ന് മനസിലാക്കാന്‍ കഴിയാത്ത വിധത്തിലുളളതായിരിക്കും മിക്കതും. അത്തരത്തില്‍ ഒരു സംശയം ഇപ്പോള്‍ സംവിധായകന് പ്രിയദര്‍ശനും ഉണ്ടായിരിക്കുകയാണ്. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചന്റെ അപരനെ കണ്ടാണ് പ്രിയദര്ശന് അതിശയം തോന്നിയത്. ഉടനെതന്നെ ബച്ചനല്ല എന്ന് ഉറപ്പിക്കാന്‍ അഭിഷേക് ബച്ചനെ വിളിക്കുകയും ചെയ്തു.
ഇത്തരത്തില്‍ നിരവധി അപരന്മാര് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ശശികാന്ത് പെധ്വാളാണ് അമിതാഭ് ബച്ചന്റെ അപരനായെത്തി അതിശയിപ്പിച്ചത്. നിൽപ്പിലും നടപ്പിലും നോട്ടത്തിലും ലുക്കിലുമെല്ലാം അമിതാഭ് ബച്ചന്റെ തനിപ്പകര്‍പ്പ്. അതേസമയം നേരത്തെ മുതല്ക്കേ അമിതാഭ് ബച്ചനെ അനുകരിച്ചുകൊണ്ട് സൈബര്‍ ഇടങ്ങളില്‍ താരമായതാണ് ശശികാന്ത് പെധ്വാള്‍.
അമിതാഭ് ബച്ചന്റെ ശരീര ചലനങ്ങളും അസാമാന്യമാം വിധം ശശികാന്ത് പെധ്വാള്‍ അനുകരിക്കാറുണ്ട്. അമിതാഭ് ബച്ചന്റേതിന് സമാനമായ ഹെയര്‍സ്റ്റൈലും താടിയുമൊക്കെയാണ് ശശികാന്ത് പെധ്വാളിന്റേതും. ‘അവിശ്വസനീയം! അതിശയം! അമിതാഭ് ബച്ചന്റെ അപരനായ ശശികാന്ത് പെധ്വാള്‍ ആണിത്. സത്യമാണോ എന്നറിയാന്‍ അഭിഷേകിനെ വിളിച്ചപ്പോള്‍ സത്യം തന്നെ എന്ന് പറഞ്ഞു’ എന്ന കുറിപ്പോടെ ശശികാന്തിന്റെ വൈറല്‍ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് പ്രിയദര്ശന്.
Comments