ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണ; ഐഷ സുൽത്താനയെ പിന്തുണച്ച വിദ്യാഭ്യാസ മന്ത്രിയെ വിമർശിച്ച് വി വി രാജേഷ്
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണ; ഐഷ സുൽത്താനയെ പിന്തുണച്ച വിദ്യാഭ്യാസ മന്ത്രിയെ വിമർശിച്ച് വി വി രാജേഷ്

Janam Web Desk by Janam Web Desk
Jun 13, 2021, 06:03 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : രാജ്യദ്രോഹ പരാമർശം നടത്തിയ സംവിധായിക ഐഷ സുൽത്താനയ്‌ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് വി.വി രാജേഷ്. ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണ് മന്ത്രിയുടേതെന്ന് രാജേഷ് പറഞ്ഞു. ഇന്നലെയാണ് ശിവൻകുട്ടി ഐഷ സുൽത്താനയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

ഏകദേശം രണ്ട് ലക്ഷം വോട്ടർമാരുള്ള നേമം മണ്ഡലത്തിലെ 3000- 3500 എസ് ഡി പി ഐ, എൻ ഡി എഫ് അനുഭാവികളോടുള്ള ‘ ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ’ പ്രകടമാക്കലാണ് അദ്ദേഹത്തിന്റെ പ്രവർത്തി. 3900 വോട്ടുകൾക്ക് വിജയിയ്‌ക്കാനും, മന്ത്രിയാകാനും കഴിഞ്ഞതിന്റെ സന്തോഷം തനിയ്‌ക്കു ലഭിച്ച ആദ്യ അവസരത്തിൽത്തന്നെ മന്ത്രി പ്രകടിപ്പിക്കുകയാണ്. സാധാരണ ഭരണാധികാരികൾ സമൂഹത്തിന് മാതൃകയാകണമെന്നാണ് വയ്പ്. പ്ലസ് ടു വരെയുള്ള പൊതു വിദ്യാഭ്യസമാണ് മന്ത്രി കൈകാര്യം ചെയ്യുന്നത്. കുട്ടികളുടെ ചിന്തയും, ഭാവിയും രൂപപ്പെടുന്ന പ്രായം. ഈ മന്ത്രിയെ മാതൃകയാക്കിയാൽ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും വളർന്നു വരുന്നവരുന്ന ലക്ഷക്കണക്കിന് കുട്ടികളുടെ ചിന്തയും, പ്രതീക്ഷയുമെന്താകുമെന്നും രാജേഷ് ചോദിച്ചു.

3500 – 4000 തീവ്രവാദ ചിന്താഗതിക്കാരെ പരസ്യമായി സുഖിപ്പിയ്‌ക്കുമ്പോൾ ഇരിയ്‌ക്കുന്ന പദവിയെന്തെന്ന് ഓർക്കുവാനുള്ള സാമാന്യ ബുദ്ധിയെങ്കിലുമുണ്ടാകണം. ഇന്നലെ മുതൽ കേരളത്തിലെ പ്രധാന വാർത്തകളിലൊന്ന് മന്ത്രി വി ശിവൻ കുട്ടി ജയിച്ച നേമം മണ്ഡലത്തിൽ നിന്ന് ഐ എസ് ഐ എസിൽ ചേർന്ന ‘ നിമിഷാ ഫാത്തിമയുടെയും, സംഘത്തിന്റെയും ഭാവിയെക്കുറിച്ചാണ്. കഴക്കൂട്ടത്തെ ഇടതുപക്ഷ കുടുംബത്തിൽ ജനിച്ചു വളർന്നയാളാണ് നിമിഷയുടെ അമ്മ ബിന്ദു. നിമിഷ മതം മാറി തീവ്ര വാദിയാകാനുള്ള കാരണം മണക്കാടും,സ്റ്റാച്ചുവിലും ഇപ്പോഴും കട നടത്തുന്ന എ സ് ഡി പി ഐ ക്കാരനാണ് എന്ന് ബിന്ദു എല്ലാ ചാനലുകളിലും ആവർത്തിക്കുന്നുണ്ട്. നിമിഷയക്കു പുറമെ കൂടുതൽ തീവ്രവാദിക്കുട്ടികൾ നാട്ടിലുണ്ടാകുവാനുള്ള പ്രേരണകൾ നല്കുന്നവർ മന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യരാണോയെന്ന് അവരെ ജയിപ്പിച്ച നേമത്തെ ജനങ്ങൾ ചിന്തിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കേരള നിയമസഭയിൽ അടിക്കടി രാജ്യദ്രോഹ പ്രമേയങ്ങൾ പാസ്സാക്കുമ്പോൾ നേരിയ വിയോജിപ്പെങ്കിലും നേമത്തിലൂടെ നിയമസഭയിലെത്തുമായിരുന്നു. ആ പ്രതീക്ഷ കെടുത്താനും, ലക്ഷദ്വീപിൽ നിന്നുയരുന്ന രാജ്യദ്രോഹ ശബ്ദങ്ങൾക്ക് പിന്തുണ നല്കാനുമായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരുമിച്ചു ചേർന്നവർ സ്വന്തം വീട്ടിൽ വളർന്നു വരുന്ന കുട്ടികളുടെയിടയിൽ നിമിഷാ ഫാത്തിമമാരുണ്ടോയെന്ന് കണ്ണിലെണ്ണയുമൊഴിച്ച് നിരീക്ഷിച്ചാൽ നന്നായിരിയ്‌ക്കും. ഇടതു പക്ഷ കുടുബത്തിൽ ജനിച്ച് ‘നേതാക്കന്മാർ പറഞ്ഞു പഠിപ്പിച്ച മതേതരത്വം’ അക്ഷരം പ്രതി മകളെ പഠിപ്പിച്ച അമ്മ നേമം മണ്ഡലത്തിലെ ആറ്റുകാലിൽ കണ്ണീരും കയ്യുമായിരിപ്പുണ്ട്. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ഇടയ്‌ക്ക് ഒന്ന് പോയിക്കാണണം

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പരീക്ഷ ബോർഡിന്റെ വ്യാജ വെബ്‌സൈറ്റ്; പരീക്ഷ നടത്തി മാർക്ക് ലിസ്റ്റ് വിതരണം ചെയ്തു, പരാതിയിൽ നടപടിയില്ല

സൗബിന് തിരിച്ചടി, മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെയുള്ള അന്വേഷണം തുടരും; കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

മക്കളുടെ പാഠപുസ്‌തകം വാങ്ങാൻ വീട്ടിൽ നിന്നും ഇറങ്ങി; ഭാര്യയെ കാണാനില്ലെന്ന് യുവാവിന്റെ പരാതി

“വികസനം നടത്താൻ ചങ്കുറപ്പുള്ള പ്രധാനമന്ത്രിയാണ് നമുക്കുള്ളത്, അതിനായി തെരഞ്ഞെടുപ്പിൽ ജയിച്ചവരും തോറ്റവരും ഒരുമിച്ച് നിൽക്കണം”: സുരേഷ് ഗോപി

പൊറോട്ടയ്‌ക്കൊപ്പം ഇനി ​ഗ്രേവി ചോദിക്കരുത്, പണികിട്ടും!!! സൗജന്യമായി കൊടുക്കേണ്ടതില്ലെന്ന് ഉപഭോക്തൃ കമ്മീഷൻ

സർവകലാശാലാ നിയമ ഭേദഗതി ബില്ലിനെതിരെ സിൻഡിക്കേറ്റ് – സെനറ്റ് അംഗങ്ങളുടെ സെക്രട്ടേറിയറ്റ് ധർണ്ണ നാളെ (വെള്ളിയാഴ്ച)

Latest News

നന്ദി ലൂക്ക..! റയലിനോട് വിട പറഞ്ഞ് ക്രൊയേഷ്യൻ ഇതിഹാസം; വൈകാരികമായി പ്രതികരിച്ച് റൊണോ

കമ്യൂണിസ്റ്റ് ഭീകരരെ നോവിക്കല്ലേ!! “മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യരുതെന്ന് പോളിറ്റ് ബ്യൂറോ”; പരസ്യ പിന്തുണയുമായി സിപിഎം

പാകിസ്താന് വേണ്ടി ചാരവൃത്തി; പാക് സൈനികന്റെ ഭാര്യയുമായി അടുത്തബന്ധം, കൊടും ഭീകരൻ മൗലാന ഷാദ് റിസ്‌വിയുടെ വീഡിയോ പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ

ചീപ്പ് ഷോ! രാഹുലിന്റെ അപ്രഖ്യാപിത സന്ദർശനത്തിൽ കടുത്ത എതിർപ്പ് അറിയിച്ച് ഡൽഹി സർവകലാശാല; ‘ഫോട്ടോഷൂട്ട്’ പ്രഹസനമെന്ന് ബിജെപി

ടിബറ്റിൽ വീണ്ടും ഭൂചലനം; 4.2 തീവ്രത രേഖപ്പെടുത്തി

ഉത്തരവാദിത്തപരം, ഉചിതം; ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണച്ച് ജാപ്പനീസ് പ്രതിരോധ വിദ​ഗ്ധൻ

ജോലി ഭാരം താങ്ങാനാവുന്നില്ല; വീട്ടുകാരോട് അപകടത്തിൽ മരിച്ചെന്ന് പറയണം; സുഹൃത്തുകൾക്ക് സന്ദേശമയച്ച് ‘ഒല’ ജീവനക്കാരൻ ആത്മഹത്യ ചെയ്തു

ജ്യോതി മൽഹോത്രയുടെ വ്ലോഗുകൾ സ്പോൺസർ ചെയ്ത ട്രാവൽ ആപ്പിനും പാക് ബന്ധം; ‘വീഗോ’ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies