കൊച്ചി: സംസ്ഥാനത്തെ കൊറോണ ആർ.ടി.പി.സി.ആർ പരിശോധന സർക്കാർ നിരക്ക് സംബന്ധിച്ച് ലാബ് ഉടമകളുടെ ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. പരിശോധനാ നിരക്ക് 500 രൂപയാക്കി നിജപ്പെടുത്തിയ സംസ്ഥാന സർക്കാർ തീരുമാനത്തി നെതിരെയാണ് ലാബ് ഉടമകൾ കോടതിയെ സമീപിച്ചത്. ഏപ്രിൽ മുപ്പതിനാണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി നിരക്ക് 500 ആക്കി കുറച്ചത്. ലാബുകൾ അവരുടെ സ്വന്തം നിരക്കുകൾ തീരുമാനിച്ച് കൊറോണ പരിശോധനകൾക്ക് വൻ തുക ഈടാക്കുകയായിരുന്നു.
മറ്റ് സംസ്ഥാനങ്ങളേക്കാൾ മൂന്നിരട്ടിയിലേറെ വാങ്ങുന്നുവെന്ന തെളിവുകൾ വന്നതോ ടെയാണ് സർക്കാർ കർശന നിയന്ത്രണം കൊണ്ടുവന്നത്. എന്നാല് ആർ.ടി.പി.സി.ആർ നിരക്ക് അടക്കം ഡ്രഗ്‌സ് കൺട്രോൾ ആക്ടിന് കീഴിലാണ് വരുന്നതെന്നും നിരക്ക് നിശ്ചയിക്കേണ്ടത് കേന്ദ്രസർക്കാരാണെന്നും ലാബുടമകൾ ഹൈക്കോടതിയെ അറിയിച്ചു. ഹർജി പരിഗണിക്കും മുന്നേ കേന്ദ്രസർക്കാർ നിലപാട് എന്തെന്ന് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
പരിശോധനാ നിരക്ക് 500 ആക്കിയതോടെ പരിശോധനയ്‌ക്ക് ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാനാവാത്ത അവസ്ഥയാണെന്നാണ് ലാബ് ഉടമകൾ പറയുന്നത്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിലെ നിരക്ക് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. ഈ ഹർജികൾക്കൊപ്പം സ്വകാര്യ ആശുപത്രികളിലെ കിടത്തിചികിത്സ സംബന്ധിച്ച് സർക്കാർ നിരക്ക് വലിയ ആഘാതമാണെന്ന ആശുപത്രികളുടെ ഹർജികളും ഇന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ച് പരിഗണിക്കും.
















Comments