രജൗറി: ജമ്മുകശ്മീരിലെ അതിർത്തി പ്രദേശങ്ങളിലടക്കം എത്തിച്ചേരാൻ മികച്ച റോഡുക ളൊരുക്കി ജമ്മുകശ്മീർ ഭരണകൂടം. അതിർത്തിയിലെ 18 ഗ്രാമങ്ങളെ ബന്ധിപ്പിച്ചാണ് റോഡ് നിർമ്മാണം നടക്കുന്നത്. പ്രധാനമന്ത്രി ഗ്രാമീൺ സടക് യോജനയുടെ ഭാഗമായാണ് റോഡ് നിർമ്മാണം നടക്കുന്നത്. അതിർത്തിയിലേക്ക് നീളുന്ന പ്രധാന റോഡാണ് ആദ്യം പൂർത്തിയാകുന്നത്. ഇതിലേക്ക് വന്നുകയറുന്ന തരത്തിലാണ് 20 അനുബന്ധ റോഡുകൾ ഗ്രാമീണ മേഖലയിലൂടെ തയ്യാറാകുന്നത്.
ടാറിട്ട മികച്ച റോഡുകളുടെ പണിയാണ് ആരംഭിച്ചിരിക്കുന്നത്. ശൈത്യകാലം അവസാനിച്ചതോടെ റോഡ് നിർമ്മാണം വേഗത്തിലായെന്നും രജൗറി ജില്ലാ ഭരണകൂടം അറിയിച്ചു.
കുന്നുകളും പാറക്കൂട്ടങ്ങളും നിറഞ്ഞ മേഖലകളിലൂടെ ഏറെ ദൂരം കാൽനടയായും മൃഗങ്ങളുടെ സഹായത്താലുമാണ് ജമ്മുകശ്മീരിലെ ഗ്രാമീണ ജനത ഇതുവരെ യാത്രചെയ് തിരുന്നത്. ഗ്രാമങ്ങളെ പരസ്പ്പരം ബന്ധിപ്പിച്ച് റോഡുകൾ പണി പൂർത്തിയാകുന്നതോടെ പൊതുജനങ്ങൾക്കും സൈനികർക്കും ഒരേ സമയം അതിവേഗം യാത്രചെയ്യാമെന്ന സൗകര്യമാണ് ഒരുങ്ങുക.
















Comments