ന്യൂഡൽഹി: കേന്ദ്ര വിവര സാങ്കേതിക മന്ത്രി രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ട്വിറ്റർ. ഒരു മണിക്കൂർ നേരത്തേയ്‌ക്കാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്തത്. തന്റെ ട്വിറ്റർ അക്കൗണ്ട് ഉപയോഗിക്കാനായില്ലെന്ന് മന്ത്രി തന്നെയാണ് വ്യക്തമാക്കിയത്. യുഎസ് ഡിജിറ്റൽ പകർപ്പവകാശം ലംഘിച്ചതിനാലാണ് ബ്ലോക്ക് ചെയ്തതെന്നാണ് ട്വിറ്റർ നൽകിയ വിശദീകരണം.
ട്വിറ്റർ അവകാശപ്പെടുന്നത് പോലെ അവർ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കൾ അല്ലെന്നാണ് ഈ നടപടി വ്യക്തമാക്കുന്നതെന്ന് അക്കൗണ്ട് തിരികെ ലഭിച്ച ശേഷം മന്ത്രി പ്രതികരിച്ചു. യാതൊരു മുന്നറിയിപ്പും നൽകാതെയാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര ഐടി ചട്ടങ്ങൾ പാലിക്കാത്തതിനാൽ ട്വിറ്ററിന് നൽകുന്ന നിയമ പരിരക്ഷ അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞ ആഴ്ച മന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിന്റെ നടപടി.
ട്വിറ്ററിന്റെ ഈ പ്രവർത്തനങ്ങൾ കൊണ്ട് സൂചിപ്പിക്കുന്നത് അവർ സ്വന്തം അജണ്ട പ്രവർത്തിപ്പിക്കാൻ താൽപ്പര്യമുള്ളവരാണെന്നും, അവരുടെ നയങ്ങൾക്ക് അപ്പുറം നിങ്ങൾ സഞ്ചരിച്ചാൽ അവരുടെ പ്ലാറ്റ്‌ഫോമിൽ നിന്ന് ഏകപക്ഷീയമായി നിങ്ങളെ പുറത്താക്കുമെന്ന ഭീഷണിയാണ് മുന്നോട്ട് വെയ്‌ക്കുന്നതെന്നും വ്യക്തം. എന്തുകൊണ്ടാണ് ട്വിറ്റർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ വിസമ്മതിക്കുന്നതെന്ന് ഇപ്പോൾ വ്യക്തമാണെന്നാണ് രവിശങ്കർ പ്രസാദ് കുറിച്ചത്.
Friends! Something highly peculiar happened today. Twitter denied access to my account for almost an hour on the alleged ground that there was a violation of the Digital Millennium Copyright Act of the USA and subsequently they allowed me to access the account. pic.twitter.com/WspPmor9Su
— Ravi Shankar Prasad (@rsprasad) June 25, 2021
















Comments