കവരത്തി: രാജ്യദ്രോഹ പരാമർശം നടത്തിയ കേസിൽ ഐഷ സുൽത്താനയുടെ ചോദ്യം ചെയ്യൽ അവസാനിച്ചു. നാല് മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലാണ് അവസാനിച്ചത്. ചോദ്യം ചെയ്യലിന് ശേഷം ഐഷ സുൽത്താനയുടെ മൊബൈൽ ഫോൺ കവരത്തി പോലീസ് പിടിച്ചെടുത്തു. മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഐഷെ ഇന്നും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
നിലവിൽ ഐഷയുടെ ഫോൺ കോൾ വിവരങ്ങളും സാമ്പത്തിക ഇടപാടുകളുമാണ് പോലീസ് പരിശോധിക്കുന്നത്. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ച ശേഷമാണ് ഇന്ന് ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയത്. ഉപാധികളോടെയാണ് ഐഷയ്ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഐഷയുടെ സാമ്പത്തിക ഇടപാടുകളിൽ പൊരുത്തക്കേടുണ്ടെന്ന് കവരത്തി പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ലക്ഷദ്വീപ് വിഷയത്തിൽ മീഡിയവൺ ചാനൽ ചർച്ചയ്ക്കിടെ ‘ബയോ വെപ്പൺ’ പരാമർശം നടത്തിയതിന്റെ പേരിലാണ് ഐഷയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്. കൊറോണ പ്രോട്ടോക്കോൾ ഇളവ് ചെയ്തതോടെ ദ്വീപിൽ കേന്ദ്ര സർക്കാർ ബയോ വെപ്പൺ പ്രയോഗിച്ചെന്നായിരുന്നു ഐഷയുടെ ആരോപണം. സംഭവത്തിൽ കവരത്തി പോലീസ് ഐഷയെ നാലു തവണ ഇതുവരെ ചോദ്യം ചെയ്തു. കഴിഞ്ഞ ഞായർ, ബുധൻ, വ്യാഴം ദിവസങ്ങളിലായാണ് ചോദ്യം ചെയ്തത്.
















Comments