തിരുവനന്തപുരം: ടി.പി വധക്കേസ് പ്രതി ആകാശ് തിലങ്കേരിക്ക് കണ്ണൂർ സെൻട്രൽ ജയിലിൽ സൗകര്യങ്ങൾ ഒരുക്കി നൽകിയിരുന്നുവെന്ന ആരോപണവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ആകാശ് തില്ലങ്കേരി കണ്ണൂർ സെൻട്രൽ ജയിലിൽ കിടക്കുമ്പോൾ കാമുകിയുമായി സംസാരിക്കാൻ സൗകര്യം ഒരുക്കി നൽകിയെന്ന് സുധാകരൻ പറഞ്ഞു. ജയിലിലെ സൂപ്രണ്ട് കൊടി സുനിയാണെന്നും സുധാകരൻ പരിഹസിച്ചു.
മുഖ്യമന്ത്രി വലിയ കാര്യത്തോടെ കഴിഞ്ഞ ദിവസം എന്തൊക്കെയോ പറഞ്ഞു. സിപിഎമ്മിന് കൊടി സുനിമാരെയും ആകാശ് തിലങ്കേരിമാരെയുമെല്ലാം പേടിയാണ്. സിപിഎമ്മിന്റെ ഒരുപാട് ദുഷിച്ച് നാറിയ രഹസ്യങ്ങൾ അവർക്ക് അറിയാം. പിണറായി വിജയനും കോടിയേരിയും കൊടിസുനിയുടെയും മനോജിന്റെയും റോൾ മോഡലുകളാണ്.
ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം ജയിലിലെത്തിയ കൊടി സുനിയും കിർമാണി മനോജും അവിടെയുള്ള സാഹചര്യം തന്നെ മാറ്റി. അക്രമികളെ വെച്ച് പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ സിപിഎമ്മിന് സാധിക്കുമോയെന്നും സുധാകരൻ ചോദിച്ചു.
ആകാശ് തിലങ്കേരി വെല്ലുവിളിച്ചപ്പോൾ ഡിവൈഎഫ്‌ഐ പോയി കാലുപിടിച്ചത് അതുകൊണ്ടാണെന്നും സുധാകരൻ ആരോപിച്ചു. അതേസമയം സ്വപ്‌നയും ശിവശങ്കറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കസ്റ്റംസ് കാരണം കാണിക്കൽ നോട്ടീസ് കൊടുത്തിരുന്നുവെന്ന് സുധാകരൻ വ്യക്തമാക്കി. പ്രതികൾ എന്തിന് മുഖ്യമന്ത്രി വീട്ടിൽ പോയി കണ്ടു. പ്രോട്ടോക്കോൾ ലംഘിച്ച് കോൺസൺ ജനറലിനെ എന്തിനാണ് കണ്ടതെന്നും സുധാകരൻ ചോദിച്ചു.
















Comments