കോഴിക്കോട്: കരിപ്പൂർ സ്വർണക്കവർച്ചാ ആസൂത്രണക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മഞ്ചേശ്വരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റിലായ ഏഴ് പേരുടെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയിൽ ഇന്നലെ വാദം പൂർത്തിയായെങ്കിലും വിധി പറയാൻ ഇന്നത്തേയ്‌ക്ക് മാറ്റിവെയ്‌ക്കുകയായിരുന്നു.
കേസിൽ അറസ്റ്റിലായ മുഖ്യസൂത്രധാരൻ സൂഫിയാൻ റിമാൻഡിലാണ്. പ്രതികളായ മുബഷീർ, സുഹൈൽ, പിടി സലീം, മുഹമ്മദ് മുസ്തഫ, ഫൈസൽ, ഫയാസ്, ഫിജാസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. സംഭവത്തിൽ സംസ്ഥാന തലത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചു.
ഇവർക്ക് ജാമ്യം അനുവദിച്ചാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂട്ടർ കോടതിയിൽ ചൂണ്ടിക്കാട്ടി. ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും ഒളിവിൽ പോകാനും സാദ്ധ്യതയുണ്ടെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
















Comments