സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാന്‍ ആവശ്യപ്പെട്ട് മുന്‍സിപ്പാലിറ്റിയില്‍ നിന്ന് ഫോണ്‍. കേള്‍ക്കുമ്പോള്‍ ഇതെന്താണ് സംഭവം എന്ന് ആരും ചിന്തിക്കും. കാരണം ജീവിച്ചിരിക്കുന്ന ആളെ തേടിയാണ് മരണ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാനുളള വിളി വന്നത്. താനെ സ്വദേശിയായ ചന്ദ്രശേഖര്‍ ജോഷിയെ തേടിയാണ് വിളി എത്തിയത്. മരണ സര്‍ട്ടിഫിക്കറ്റ് തയ്യാറാണെന്നും എത്രയും വേഗം ഓഫീസിലെത്തി വാങ്ങാനും ആവശ്യപ്പെട്ട് താനെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് (ടിഎംസി) ലഭിച്ച ഫോണ്‍ കോള്‍ കേട്ട് ഇദ്ദേഹം ഞെട്ടി.
സ്‌കൂള്‍ അധ്യാപകനാണ് ഇദ്ദേഹം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ (ഐസിഎംആര്‍) നിന്ന് ലഭിച്ച വിവരം അനുസരിച്ച് 2021 ഏപ്രില്‍ 22ന് ചന്ദ്രശേഖര്‍ ജോഷി മരിച്ചുവെന്ന് ടിഎംസി ഓഫീസിലെത്തിയ ചന്ദ്രശേഖറിനോട് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പത്ത് മാസം മുമ്പ് അദ്ദേഹം ഒരു കൊറോണ രോഗിയായിരുന്നുവെന്നും മരണ സര്‍ട്ടിഫിക്കറ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
എന്നാല്‍ 2020 ഒക്ടോബറില്‍ കൊറോണ പോസിറ്റീവായ താന്‍ വീട്ടില്‍ ക്വാറന്റൈനിലിരുന്ന് രോഗമുക്തനായതായതായും ജോഷി പറഞ്ഞു. എന്നാല്‍ തങ്ങളുടെ കൈയ്യിലാണ് അബദ്ധം പറ്റിയത് എന്ന് തിരിച്ചറിഞ്ഞ അധികൃതര്‍ ഇക്കാര്യത്തോട് പ്രതികരിച്ചില്ല.
വ്യാജപേരില്‍ ഇന്‍ഷുറന്‍സ് തുക തട്ടയെടുക്കാനുളള ശ്രമങ്ങളും നിരവധി നടക്കാറുണ്ട്. മണിനഗര്‍ ഈസ്റ്റ് സ്വദേശികളായ പരാഗ് പരേഖ്, ഭാര്യ മനീഷ എന്നീ ദമ്പതികള്‍ വ്യാജ മരണസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഇന്‍ഷുറന്‍സ് തുക തട്ടിയെടുത്ത കേസില്‍ പിടിയിലായിരുന്നു.
















Comments