ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ബിജെപി എംഎൽഎ പുഷ്‌കർ സിംഗ് ധാമിയെ തെരഞ്ഞെടുത്തു. ബിജെപി ആസ്ഥാനത്ത് നടന്ന യോഗത്തിനൊടുവിലാണ് അദ്ദേഹത്തെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ശനിയാഴ്ച തന്നെ ധാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും.
ഖതിമ നിയോജക മണ്ഡലത്തിൽ നിന്നും രണ്ട് തവണ എംഎൽഎയായ നേതാവാണ് ധാമി. ബിജെപി യൂത്ത് വിംഗിന്റെ സംസ്ഥാന അദ്ധ്യക്ഷൻ കൂടിയാണ് അദ്ദേഹം.
ഇന്നലെ രാത്രിയാണ് മുൻ മുഖ്യമന്ത്രി തിരാത് സിംഗ് റാവത്ത് പദവി ഒഴിഞ്ഞത്. ബിജെപി ദേശീയ നേതാക്കളുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷമായിരുന്നു രാജി. നാല് മാസങ്ങൾക്ക് മുൻപാണ് അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
നിയമസഭാ തെരഞ്ഞെടുപ്പ് മുൻപിൽ കണ്ടാണ് ബിജെപിയുടെ നീക്കം എന്നാണ് റിപ്പോർട്ടുകൾ. അടുത്ത വർഷമാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ്. രാജിക്കാര്യം അറിയിക്കാനായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുമെന്ന് തിരാത് സിംഗ് റാവത്ത് പറഞ്ഞിരുന്നു.
















Comments