ലക്‌നൗ : ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷം നേടുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 403 ൽ 300ലധികം സീറ്റുകളും ബിജെപി നേടുമെന്ന് അദ്ദേഹം പറഞ്ഞു.
75 ജില്ലാ പഞ്ചായത്തുകളിലേക്ക് നടത്തിയ തെരഞ്ഞെടുപ്പിൽ 67 സീറ്റുകളും പിടിച്ചെടുത്താണ് ബിജെപി ഉജ്ജ്വല വിജയം കരസ്തമാക്കിയിരിക്കുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഇതിൽ ബിജെപി പ്രവർത്തകരോട് നന്ദി പറയുന്നു. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി മികച്ച ഭൂരിപക്ഷം നേടും. 300 ലധികം സീറ്റുകൾ ബിജെപി സ്വന്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രയലെന്ന് വിശേഷിപ്പിക്കാവുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേടിയ വിജയം ബിജെപിയ്‌ക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. അനാവശ്യമായി ആരോപണങ്ങൾ ഉന്നയിക്കുന്ന സമാജ് വാദി പാർട്ടിയ്‌ക്ക് കനത്ത തിരിച്ചടി നൽകുന്നതാണ് ബിജെപിയുടെ വിജയം.
















Comments