കൊട്ടബാറ്റോ : ഫിലിപ്പീൻസിൽ സൈനിക വിമാനം തകർന്നുണ്ടായ അപകടത്തിൽ 17 മരണം. 17 സൈനികരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഫിലിപ്പീൻസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 40 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി.
രാവിലെയോടെയാണ് സൈനികരുമായി പോകുകയായിരുന്ന വിമാനം അപകടത്തിൽപ്പെട്ടത്. ഫിലിപ്പീൻസ് വ്യോമസേനയുടെ സി-130 വിമാനമാണ് ലാൻഡിംഗിനിടെ അപകടത്തിൽപ്പെട്ടത്. സുലു പ്രവിശ്യയിലെ ജോലോ ഐലന്റിലായിരുന്നു സംഭവം.
മൂന്ന് പൈലറ്റും, അഞ്ച് കാബിൻ ക്രൂവുമായി 92 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ബാക്കിയുള്ളവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് ഫിലിപ്പീൻസ് പ്രതിരോധ മന്ത്രാലയം അറിയിക്കുന്നത്.
ലാൻഡിംഗിനെ നിയന്ത്രണം വിട്ട വിമാനം നിലത്തുവീണ ശേഷം കത്തിയമരുകയായിരുന്നുവെന്നാണ് വിവരം. പ്രദേശത്തെ മരങ്ങളിലേക്കും തീ പടർന്നിട്ടുണ്ട്.
















Comments