തിരുവനന്തപുരം: ലഹരി മാഫിയയുമായുളള ബന്ധത്തെതുടര്‍ന്ന് തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ കമ്മിറ്റി പിരിച്ചുവിട്ടു.ചാല ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയാണ് പിരിച്ചുവിട്ടത്. കമ്മിറ്റി പിരിച്ചുവിടണമെന്ന് ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്നാണ് പിരിച്ചുവിട്ടത്.
ബ്ലോക്ക് കമ്മിറ്റിയിലെ ചില അംഗങ്ങള്‍ക്ക് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്ന് ജില്ലാകമ്മിറ്റി കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ജില്ലാ കമ്മിറ്റി ശുപാര്‍ശ ഡി.വൈ.എഫ്.ഐ സംസ്ഥാന സെന്റര്‍ അംഗീകരിക്കുകയായിരുന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് മേലുള്ള ആരോപണം വലിയ ചര്‍ച്ചയായ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് ലഹരിബന്ധത്തിന്റെ പേരില്‍ നടപടി.
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് അന്വേഷണം പാര്‍ട്ടിയിലെ പ്രധാന അണികളിലേക്കാണ് എത്തിനില്‍ക്കുന്നത്. ഇത് സിപിഎമ്മിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. കേസിലെ പ്രധാന പ്രതി അര്ജ്ജുന് ആയങ്കിയുടെ മൊഴി പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കും.
Comments