മനില: ഫിലിപ്പീൻസ് വിമാന ദുരന്തത്തിലെ രക്ഷപെട്ടവരുടെ ധീരതയെ പ്രശംസിച്ച് ജനങ്ങൾ. സൈനികരായ യാത്രക്കാരിൽ രക്ഷപെട്ടവരെല്ലാം തന്നെ വിമാനത്തിൽ നിന്നും താഴേയ്‌ക്ക് ചാടിയവരാണെന്നാണ് റിപ്പോർട്ട്. താഴെവീണവിമാനം ഉടനെ തീപിടിച്ചു പൊട്ടിത്തെറിച്ചതിനാൽ അതിനുള്ളിലുണ്ടായിരുന്നവർക്ക് രക്ഷപെടാനായില്ല. നിയന്ത്രണം വിട്ട് വിമാനം താഴേയ്‌ക്ക് പതിക്കുന്നത് കണ്ട് ഗ്രാമീണരാണ് സൈനികർ താഴേയ്‌ക്ക് ചാടുന്ന കാഴ്ച വിവരിച്ചത്. പുറത്തേക്ക് ചാടാനായവരാണ് രക്ഷപെട്ടതെന്ന് ഫിലിപ്പീൻസ് സൈന്യവും സ്ഥിരീകരിച്ചു.
കാഗ്യാൻ ഡീ ഒറോ മേഖലയിൽ നിന്നും സുലു ദ്വീപിലേക്ക് പോവുകയായിരുന്ന വിമാനമാണ് റൺവേയിൽ ഇറങ്ങാൻ ശ്രമിച്ച പരാജയപ്പെട്ടതിനെ തുടർന്ന തകർന്നുവീണത്. 90 സൈനിക രാണ് വിമാനത്തിലുണ്ടായിരുന്നത്. 42 സൈനികരും 3 ഗ്രാമീണരുമാണ് കൊല്ലപ്പെട്ടത്. 53 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ 49 പേർ സൈനികരും മൂന്ന് പേർ ഗ്രാമവാസികളുമാണ്.
















Comments