കൊൽക്കത്ത : ബിജെപിയ്‌ക്കെതിരായ നീക്കത്തിൽ വീണ്ടും തിരിച്ചടി നേരിട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് മമത സമർപ്പിച്ച ഹർജിയിൽ മമതയ്‌ക്ക് കോടതി പിഴ വിധിച്ചു. അഞ്ച് ലക്ഷം രൂപയാണ് പിഴയായി വിധിച്ചത്.
ജഡ്ജി കൗശിക് ചന്ദയുടേതാണ് നടപടി. ഹർജി പരിഗണിക്കുന്നതിനിടെ ബെഞ്ചിൽ നിന്നും കൗശിക് ചന്ദയെ മാറ്റണമെന്ന് മമത കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതേ തുടർന്നാണ് കോടതി മമതയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്.
ജഡ്ജിയ്‌ക്ക് ബിജെപി നേതാക്കളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കേസ് മാറ്റാൻ മമത ആവശ്യപ്പെട്ടത്. ഇതിന് പുറമേ ജഡ്ജിയ്‌ക്കെതിരെ നിരവധി ആരോപണങ്ങളും മമത ഉന്നയിച്ചു.
മമതയുടെ ആരോപണങ്ങളോട് രൂക്ഷമായ ഭാഷയിലായിരുന്നു കൗശിക് ചന്ദയുടെ പ്രതികരണം. മനപ്പൂർവ്വം ജഡ്ജിയെ അപമാനിക്കാനാണ് മമതയുടെ ശ്രമമെന്ന് കൗശിക് ചന്ദ പറഞ്ഞു. മമത മുഖ്യമന്ത്രി എന്ന നിലയിലുള്ള ഭരണഘടനാ ചട്ടങ്ങൾ ലംഘിച്ചുവെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. ഹർജി പരിഗണിക്കുന്നതിൽ നിന്നും പിന്മാറുകയാണെന്നും കൗശിക് ചന്ദ അറിയിച്ചു.
കഴിഞ്ഞ 16നായിരുന്നു മമതാ ബാനർജി സുവേന്ദു അധികാരിയ്‌ക്കെതിരെ ഹർജി നൽകിയത്.
















Comments