ലണ്ടൻ: വിംബിൾഡൺ വനിതാ വിഭാഗം ഫൈനൽ ഇന്ന് നടക്കും. ലോക ഒന്നാം നമ്പർ ഓസ്‌ട്രേലിയയുടെ ആഷ്‌ലീ ബാർട്ടിയും എട്ടാം സീഡ് ചെക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവയും തമ്മിലാണ് ഏറ്റുമുട്ടുന്നത്.
അഞ്ചലീക് കെർബറിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ബാർട്ടി പരാജയപ്പെടുത്തിയത്.രണ്ടാം സീഡ് ആര്യാനാ സബാലെങ്കയെ മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിലാണ് പ്ലിസ്‌കോവ സെമിയിൽ കീഴടക്കിയത്.
മുൻ ഫ്രഞ്ച് ഓപ്പൺ ജേതാവാണ് ആഷ്‌ലി ബാർട്ടി. യു.എസ് ഓപ്പണിൽ 2018ലും 19ലും ഫൈനലിൽ എത്തിയെങ്കിലും കിരീടം നേടാനായില്ല. അഞ്ചുവർഷമായി ലോകറാങ്കിങ്ങിൽ ആദ്യ പത്തിന് താഴെ നിന്ന ശേഷമാണ് പ്ലിസ്‌കോവ പ്രധാന ഗ്രാൻഡ്സ്ലാമിന്റെ ഫൈനലിലെത്തുന്നത്. 2016ൽ യു.എസ്.ഓപ്പണിന്റെ ഫൈനലിലാണ് പ്ലിസ്‌കോവ മുൻപ് എത്തിയത്.
















Comments