ന്യൂഡൽഹി : ശബ്ദമലിനീകരണം തടയാൻ നിലവിലെ നിയമങ്ങൾ പരിഷ്‌കരിച്ച് ഡൽഹി സർക്കാർ. നിയമ ലംഘകരിൽ നിന്നും വൻ തുക പിഴയായി ഈടാക്കുന്ന വിധത്തിലാണ് നിയമങ്ങൾ പരിഷ്‌കരിച്ചത്. നിശ്ചിത സമയത്തിന് ശേഷം പടക്കം പൊട്ടിക്കുന്നവരിൽ നിന്നും ഇനി മുതൽ 1 ലക്ഷം രൂപവരെ ഈടാക്കും.
പുതുക്കിയ നിയമ പ്രകാരം രാത്രി നിശ്ചിത സമയം കഴിഞ്ഞ് ആൾത്താമസമുള്ള മേഖലകളിൽ പടക്കം പൊട്ടിച്ചാൽ 1000 രൂപ പിഴ ഈടാക്കും. നിശബ്ദ സോണുകളിൽ പടക്കം പൊട്ടിച്ചാൽ 3000 രൂപയാണ് പിഴ. ഉത്സവങ്ങൾ, ജാഥകൾ, വിവാഹ സത്കാരങ്ങൾ എന്നിവ നടത്തുമ്പോഴും പുതിയ നിയമം പാലിക്കണം.
ജനവാസ മേഖലകളിൽ നിശ്ചിത സമയം കഴിഞ്ഞ് പടക്കം പൊട്ടിച്ചാൽ 10,000 രൂപവരെ സംഘാടകരിൽ നിന്നും ഈടാക്കും. നിശബ്ദ സോണിലാണ് നിയമം ലംഘിക്കുന്നതെങ്കിൽ 20,000 രൂപവരെ പിഴയായി ഈടാക്കാനാണ് സർക്കാർ തീരുമാനം. കുറ്റം ആവർത്തിച്ചാൽ 40,000 രൂപ പിഴ ഒടുക്കണം. വീണ്ടും ആവർത്തിച്ചാലാണ് ഒരു ലക്ഷം രൂപ പിഴ ഈടാക്കുക. ഇതിന് പുറമേ പോലീസ് നടപടികളും സംഘാടകർ നേരിടേണ്ടിവരും.
















Comments