കാസർകോട് : ബെൽത്തങ്ങാടിയിൽ ചേച്ചിയുടെ ഭർത്താവിനൊപ്പം അനിയത്തി ഒളിച്ചോടി. സംഭവത്തിൽ പെൺകുട്ടികളുടെ പിതാവ് മുഹമ്മദ് പോലീസിൽ പരാതി നൽകി. വ്യാഴാഴ്ചയായിരുന്നു സംഭവമെന്ന് മുഹമ്മദ് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ഒൻപത് മാസങ്ങൾക്ക് മുൻപായിരുന്നു മൂത്ത മകൾ സൗദയെ ബെൽത്തങ്ങാടി സ്വദേശി മുസ്തഫയ്‌ക്ക് മുഹമ്മദ് വിവാഹം ചെയ്ത് കൊടുത്തത്. ഇതിന് ശേഷം അടിക്കടി മുസ്തഫയും, സൗദയും വീട്ടിലേക്ക് വരാറുണ്ടെന്ന് പരാതിയിൽ പറയുന്നു. റൈഹാൻ എന്നാണ് ഇളയ മകളുടെ പേര്. അടിക്കടി വീട്ടിലേക്ക് വരാറുള്ള മുഹമ്മദ് റൈഹാനുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
സൗദയും, മുസ്തഫയും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതേ തുടർന്ന് ഏതാനും നാളുകളായി സൗദ സ്വന്തം വീട്ടിലായിരുന്നു താമസം. ഇതിനിടെ വ്യാഴാഴ്ച പുലർച്ചെ വീട്ടിലെത്തിയ മുസ്തഫ റൈഹാനുമായിഒളിച്ചോടുകയായിരുന്നു. ഇരുവർക്കുമായി നിരവധി സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.
Comments