കൊല്ലം : പ്രമാദമായ രണ്ടു കേസുകൾ ഇന്ന് കൊല്ലം ജില്ലാ സെഷൻസ് കോടതി പരിഗണനയിൽ. വിസ്മയ കേസിൽ ഭർത്താവും പ്രതിയുമായ കിരൺ കുമാറിന്റെ ജാമ്യാപേക്ഷയിൽ സെഷൻസ് കോടതി ഇന്ന് വിധി പറഞ്ഞേക്കും.കേസ് കെട്ടിചമച്ചതാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് കേസിൽ കിരൺകുമാറിന്റെ വാദം.
വിസ്മയ കേസിൽ വിശദമായ ഫോറൻസിക് റിപ്പോർട്ട് ഇന്ന് അന്വേഷണസംഘത്തിന് കൈമാറാനും സാധ്യത ഉണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവി ഡോക്ടർ കെ ശശികലയുടെ നേതൃത്വത്തിലാണ് പരിശോധനാ നടപടികൾ പൂർത്തിയാക്കിയത്.
പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയ കേസിൽ പ്രതിഭാഗത്തിന്റെ അന്തിമവാദമാണ് ഇന്ന് കോടതിയിൽ ആരംഭിക്കുന്നത്.
















Comments