കൊച്ചി : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ടിപി കേസ് പ്രതി മുഹമ്മദ് ഷാഫി കസ്റ്റംസിന് മുൻപിൽ ഹാജരായില്ല. ഹാജരാകാനാകില്ലെന്ന് അഭിഭാഷകൻ മുഖാന്തിരം ഷാഫി അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിനായി ഷാഫി അടുത്ത ദിവസം ഹാജരാകുമെന്നാണ് വിവരം.
ഷാഫിയുടെ അറിവോടെയാണ് കരിപ്പൂരിൽ നിന്നും സ്വർണം കടത്തിയതെന്നാണ് അർജുൻ ആയങ്കി അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ വ്യാഴാഴ്ച ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന ഇയാൾ പിറ്റേന്ന് അഭിഭാഷകനൊപ്പം കസ്റ്റംസ് ഓഫീസിൽ എത്തി. എന്നാൽ ഇവരെ മടക്കി അയച്ച അന്വേഷണ സംഘം ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകുകയായിരുന്നു.
അതേസമയം സ്വർണക്കടത്തിൽ പങ്കുണ്ടെന്ന അർജുന്റെ മൊഴി ഷാഫി നിഷേധിക്കുകയാണ്. അർജുനുമായി ഫേസ്ബുക്കിലൂടെയുള്ള പരിചയം മാത്രമാണ് ഉള്ളത്. പരിശോധനയിൽ കസ്റ്റംസ് പിടിച്ചെടുത്ത ലാപ്‌ടോപ് സഹോദരിയുടേതാണെന്നും ഷാഫി പറഞ്ഞു.
















Comments